സ്വര്‍ണക്കടത്ത്: നെടുമ്പാശേരിയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

സ്വര്‍ണക്കടത്ത്: നെടുമ്പാശേരിയില്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിങ് ജീവനക്കാരായ വിഷ്ണു, അഭിലാഷ് മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് ഫാസിലവുമാണ് അറസ്റ്റിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റേതാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ഒരു കിലോയിലധികം സ്വര്‍ണവുമായി മൂന്ന് പേരും പിടിയിലായത്. ദുബായില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ ഫാസില്‍ ആയിരുന്നു സ്വര്‍ണവുമായി എത്തിയത്. ഇയാള്‍ സ്വര്‍ണവുമായി എത്തുന്നുണ്ടെന്ന് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരും പരിശോധനയ്ക്ക് എത്തുകയായിരുന്നു.

വിമാനത്താവളത്തില്‍ എത്തിയ ഫാസില്‍ ശുചിമുറിയില്‍വച്ച് എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ ജീവനക്കാരനായ അഭിലാഷിന് സ്വര്‍ണം കൈമാറി. ആ സമയം അവിടെയെത്തിയ ഉദ്യോഗസ്ഥര്‍ ഇരുവരെയും കയ്യോടെ പിടികൂടുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തപ്പോള്‍ സഹപ്രവര്‍ത്തകനായ വിഷ്ണുവിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.