പുതുവര്‍ഷത്തില്‍ തകര്‍പ്പന്‍ ഫീച്ചറുകളുമായി വാട്ട്സ് ആപ്

 പുതുവര്‍ഷത്തില്‍ തകര്‍പ്പന്‍ ഫീച്ചറുകളുമായി വാട്ട്സ് ആപ്

ഈ വര്‍ഷത്തെ പുതിയ വാട്ട്സ് ആപ്പ് ഫീച്ചറുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത്. വാട്ട്സ് ആപ് കമ്യൂണിറ്റീസ്, അവതാര്‍, സെല്‍ഫ് ചാറ്റ് ഫീച്ചര്‍, വ്യൂ വണ്‍സ് ടെക്സ്റ്റ് എന്നിങ്ങനെ ഉപയോക്താക്കള്‍ കാത്തിരുന്ന ഒരുപിടി നല്ല ഫീച്ചറുകളാണ് വാട്ട്സ് ആപ്പ് അവതരിപ്പിക്കാന്‍ ഇരിക്കുന്നത്.

വാട്സ് ആപ് കമ്യൂണിറ്റിയില്‍ ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്ന ഫീച്ചറാണ് വരാനിരിക്കുന്നത്. കമ്യൂണിറ്റി ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ടാല്‍ ഗ്രൂപ്പിലെ ആര്‍ക്കെല്ലാം തങ്ങളെ വാട്ട്സ് ആപ്പ് കോള്‍ ചെയ്യാന്‍ സാധിക്കുമെന്ന് നിയന്ത്രിക്കാനുള്ള അധികാരം ഉപയോക്താവിന് നല്‍കുന്നതാണ് ഫീച്ചര്‍.

മറ്റൊന്ന് ബുക്ക്മാര്‍ക്ക് ഫീച്ചറാണ്. ബുക്ക്മാര്‍ക്ക് ചെയ്തിട്ടവ ചാറ്റില്‍ സുരക്ഷിതമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.