കൊല്‍ക്കത്ത: ഗുണ്ടാരാജ് തടയാന്‍ പൊലീസ് ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ പൊലീസിനെ കൊണ്ട് ബൂട്ട് നക്കിക്കുമെന്നും ബിജെപി നേതാവ്. മമത ബാനര്‍ജിയെ തോല്‍പ്പിച്ച് ബംഗാള്‍ പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി മുന്നോട്ടുപോകുന്നതിനിടെയാണ് ബംഗാള്‍ ബിജെപി വൈസ് പ്രസിഡന്റ് രാജു ബാനര്‍ജി സര്‍ക്കാരിനെതിരെ ഇങ്ങനെ ഒരു പ്രസ്താവന.
പശ്ചിമബംഗാളില്‍ ക്രമസമാധാനനില തകരാറിലായെന്ന ആരോപണത്തിനാണ് റാലികളിലും പാര്‍ട്ടി പരിപാടികളിലും ബിജെപി നേതാക്കള്‍ മുന്‍ഗണന നല്‍കുന്നത്. സംസ്ഥാനത്ത് സ്ത്രീകളുടെ സുരക്ഷ അപകടത്തിലാണെന്ന് നേരത്തെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ ആരോപണമുന്നയിച്ചിരുന്നു.
അതേസമയം, മറ്റു പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളേയും അണികളേയും ബിജെപി യിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും സജീവമാണ്. ഇതിന്റെ ഭാഗമായി 480ലേറെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ അംഗമായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റു പാര്‍ട്ടികളില്‍നിന്നും 500 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നെന്നാണ് ദിലീപ് ഘോഷ് ട്വീറ്റില്‍ വ്യക്തമാക്കുന്നത്. സിപിഎം, സിപിഐ, ആര്‍എസ്പി, പിഡിഎസ്, ഐഎന്‍ടിയുസി എന്നീ സംഘടനയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഒരുമിച്ച് ബിജെപിയിലേക്ക് എത്തിയതെന്ന് ദിലീപ് ഘോഷ് അവകാശപ്പെട്ടു. ഇതില്‍ 480പേരും സിപിഎമ്മില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.