ജലദുരുപയോഗം: പരിശോധന കർശനമാക്കി സേവ

ജലദുരുപയോഗം: പരിശോധന കർശനമാക്കി സേവ

ഷാർജയില്‍ പ്രതിമാസം 100 ദശ ലക്ഷം ഗാലന്‍ വെളളം പാഴാക്കുന്നതരത്തിലുളള 18 നിയമലംഘനങ്ങള്‍ ഷാ‍ർജ ഇലക്ട്രിസിറ്റി ആന്‍റ് വാട്ട‍ർ അതോറിറ്റി കണ്ടെത്തി. അല്‍ സജ്ജ മേഖലയിലാണ് നിയമലംഘനങ്ങള്‍ കൂടുതലും. “അശ്രദ്ധമായി” വെള്ളം പമ്പ് ചെയ്യുക, പെർമിറ്റ് ഇല്ലാതെ കിണറുകൾ കുഴിക്കുക, ക്രമരഹിതവും അനധികൃതവുമായ ഡീസലൈനേഷൻ യൂണിറ്റുകൾ സ്ഥാപിക്കുക, ലൈസൻസില്ലാതെ വെള്ളം വിൽക്കുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിയമലംഘനങ്ങള്‍.

വാണിജ്യ സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രധാനമായും നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജല ഉപയോഗം, കിണറുകൾ കുഴിക്കൽ എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങൾ പാലിക്കുന്നത്നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശോധന നടത്തിയതെന്ന് സേവ ചെയർമാൻ ഡോ. റാഷിദ് അൽ അലീം ദേശീയ മാധ്യമത്തോട് പറഞ്ഞു. കിണർ കുഴിക്കാൻ ആഗ്രഹിക്കുന്നവർ ആവശ്യമായ ലൈസൻസുകൾ എടുക്കാൻ യോഗ്യതയുള്ള അധികാരികളെ സമീപിക്കമെന്നും അദ്ദേഹം ഓ‍ർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.