മുസ്ലിം സ്ത്രീകള്‍ക്ക് പുനര്‍ വിവാഹം വരെ ജീവനാംശത്തിന് അവകാശം: നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

മുസ്ലിം സ്ത്രീകള്‍ക്ക് പുനര്‍ വിവാഹം വരെ ജീവനാംശത്തിന് അവകാശം: നിര്‍ണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

ലക്നൗ: വിവാഹ മോചിതയായ മുസ്ലിം സ്ത്രീകള്‍ക്ക് പുനര്‍ വിവാഹം വരെ മുന്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. ജീവനാശം നല്‍കേണ്ട ബാധ്യത മൂന്നു മാസവും പതിമൂന്നു ദിവസവും മാത്രം ദൈര്‍ഘ്യമുള്ള ഇദ്ദത്ത് കാലത്തു മാത്രമായി ഒതുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ജീവനാശം ഇദ്ദത്തു കാലത്തേക്കു മാത്രമായി ചുരുക്കിയ ഘാസിപ്പൂര്‍ കുടുംബ കോടതി ഉത്തരവിന് എതിരെ സാഹിദ ഖാത്തൂം എന്ന സ്ത്രീ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. 1986ലെ, വിവാഹ മോചിതയാവുന്ന മുസ്ലിം സ്ത്രീയുടെ അവകാശങ്ങള്‍ സംബന്ധിച്ച നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.

ഇദ്ദത്ത് കാലയാളവില്‍ മാത്രമായി ജീവനാശം പരിമിതപ്പെടുത്തിയ കുടുംബ കോടതി നടപടി ഗുരുതരമായ പിഴവാണെന്ന് ജസ്റ്റിസുമാരായ സൂര്യപ്രകാശ് കേസര്‍വാനി, മുഹമ്മദ് അസര്‍ ഹുസൈന്‍ ഇദ്രിസി എന്നിവര്‍ വിലയിരുത്തി. ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് തെറ്റായി മനസിലാക്കിയാണ് കുടുംബ കോടതി വിധി പറഞ്ഞതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.