അബുദബി: യുഎഇ ദേശീയ ദിനം വരാനിരിക്കെ, ആഘോഷങ്ങള്‍ സുരക്ഷിതമാകണമെന്ന് ഓർമ്മപ്പെടുത്തി അബുദബി പോലീസ്. കോവിഡിന്‍റെ പശ്ചാത്തലത്തിൽ എല്ലാത്തരം ആഘോഷ പരിപാടികൾക്കും സംഘം ചേരലുകൾക്കും നിയന്ത്രണങ്ങളുണ്ട്. വാഹനങ്ങള്‍ മോടിപിടിപ്പിക്കുകയോ റോഡില്‍ അഭ്യാസം കാണിക്കുകയോ മറ്റുളളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തുകയോ ചെയ്താല്‍, പിഴ കിട്ടും. 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റുമാണ് ശിക്ഷ. വാഹനം 30 ദിവസത്തേക്കു കണ്ടുകെട്ടുകയും ചെയ്യും. വാഹനങ്ങളുടെ സ്വാഭാവിക എൻജിൻ ശബ്ദത്തിൽ വ്യത്യാസം വരുത്തി ഉപയോഗിക്കുന്നവർക്കും വാഹനത്തിന്‍റെ രൂപത്തിൽ വ്യത്യാസം വരുത്തുന്നവർക്കും പിഴ ലഭിക്കും.
വാഹനങ്ങളിൽ പരിമിതമായ അലങ്കാരപ്പണികൾക്ക് മാത്രമാണ് അനുമതി. അത് നവംബർ 25 മുതൽ ഡിസംബൻ 6 വരെ മാത്രമാണ് അനുവദിക്കുക. കോവിഡ് വ്യവസ്ഥകൾ പ്രകാരമുള്ള അതേ രീതിതന്നെയാണ് ആഘോഷങ്ങളിലും പിന്തുടരേണ്ടതെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. ഒരു വാഹനത്തിൽ ഡ്രൈവറടക്കം മൂന്ന് പേർക്കാണ് യാത്രാനുമതി. എല്ലാവരും മുഴുവൻ സമയവും മുഖാവരണം ധരിക്കണം. എല്ലാവരും സീറ്റ്‌ബെൽറ്റും ധരിച്ചിരിക്കണം. വാഹനങ്ങളുടെ വശങ്ങളിലോ, പിറകിലോ, മുകളിലെ തുറന്ന ഭാഗങ്ങളിലോ നിന്നുകൊണ്ടുള്ള പ്രകടനങ്ങൾ പാടില്ല. ഗതാഗത തടസ്സമുണ്ടാക്കുക, അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക, പിറകിലെ ഗ്ലാസിൽ പതാക ഒട്ടിക്കുക എന്നതെല്ലാം വിലക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.