എയര്‍ ഇന്ത്യ വിമാനത്തില്‍ സഹ യാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കര്‍ മിശ്രയെ പിരിച്ചുവിട്ട് യു.എസ് കമ്പനി

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹ യാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കര്‍ മിശ്രയെ പിരിച്ചുവിട്ട് യു.എസ് കമ്പനി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യ ലഹരിയില്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്ര മൊഴിച്ച മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും പുറത്താക്കി.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിരുന്നു. കേസില്‍ നാല് എയര്‍ ഇന്ത്യ ജീവനക്കാരുടെ മൊഴിയെടുത്തു. ഇതിനു പിന്നാലെയാണ് കമ്പനി ഇയാളെ പുറത്താക്കിയതായി അറിയിച്ചത്.

യാത്രക്കാര്‍ മോശമായി പെരുമാറുന്ന സംഭവങ്ങളില്‍ നടപടിക്കായി ഡിജിസിഎ മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, പൊതുഇടത്തില്‍ അപമര്യാദയായി പെരുമാറല്‍, എയര്‍ക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് മിശ്രയ്‌ക്കെതിരെ കേസെടുത്തത്.

സംഭവം കമ്പനിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതോടെ യാത്രക്കാരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും നിയമപരമായ നടപടികളില്‍ വിട്ടുവീഴ്ച്ചപാടില്ലെന്നും എയര്‍ ഇന്ത്യ സിഇഒ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

നവംബര്‍ 26നാണ് സംഭവം നടന്നതെങ്കിലും എയര്‍ ഇന്ത്യ പൊലീസില്‍ പരാതിപ്പെട്ടത് ജനുവരി നാലിനാണെന്ന് എഫ്‌ഐആറില്‍ പറയുന്നു. ടാറ്റ ഗ്രൂപ്പ് ചെയര്‍മാന് പരാതിക്കാരി നല്‍കിയ കത്ത് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.