ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത നാടായി കേരളം; സര്‍ക്കാരിനെ കടന്നാക്രമിച്ച് കത്തോലിക്ക സഭ

ദൈവത്തിന് മഹത്വവും മനുഷ്യര്‍ക്ക് സമാധാനവും ഇല്ലാത്ത നാടായി കേരളം; സര്‍ക്കാരിനെ കടന്നാക്രമിച്ച് കത്തോലിക്ക സഭ

തൃശൂര്‍: മനുഷ്യര്‍ക്ക് സമാധാനമില്ലാത്ത ഇടമായി കേരളം മാറുന്നുവെന്ന് കത്തോലിക്ക സഭയുടെ വിമര്‍ശനം. തൃശൂര്‍ അതിരൂപതാ മുഖപ്പത്രമായ 'കത്തോലിക്കാ സഭ'യുടെ പുതുവര്‍ഷപ്പതിപ്പിലെ മുഖലേഖനത്തിലാണ് സര്‍ക്കാരിനെ കടന്നാക്രമിച്ചുള്ള വിമര്‍ശനം.

ദൈവത്തിന് മഹത്വമോ മനുഷ്യര്‍ക്ക് സമാധാനമോ ഇല്ലാത്ത ഇടമായി കേരളം മാറുകയാണ്. തുടര്‍ച്ചയായ വികല നയങ്ങള്‍ തെളിയിക്കുന്നത് സര്‍ക്കാരിന്റെ ജനക്ഷേമ മുഖമല്ലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. വിഴിഞ്ഞവും, ബഫര്‍സോണും പിന്‍വാതില്‍ നിയമനങ്ങളും അടക്കമുള്ള വിഷയങ്ങള്‍ നിരത്തിയാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം.

സമാധാനമാണ് സര്‍ക്കാര്‍ സമ്മാനിക്കേണ്ടത് എന്ന തലക്കെട്ടിലാണ് ലേഖനം. ജനക്ഷേമം നോക്കാതെയുള്ള സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളുടെ സമാധാന ജീവിതം തല്ലിക്കെടുത്തും, മന്ത്രിമാരായും സെക്രട്ടറിമാരായും ഉപദേശകരായും നിരവധി പേരുണ്ടെങ്കിലും ജനങ്ങള്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമാകുന്നു, ജനദ്രോഹ നടപടികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നത് സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നുവെന്നും മുഖപ്പത്രം പയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.