ഉത്തരാഖണ്ഡിൽ 570 വീടുകളിൽ വിള്ളൽ; 600ഓളം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു

ഉത്തരാഖണ്ഡിൽ 570 വീടുകളിൽ വിള്ളൽ; 600ഓളം കുടുംബങ്ങളെ ഒഴിപ്പിക്കുന്നു

ഡറാഡൂൺ: ഉത്തരാഖണ്ഡിലലെ ജോഷിമഠ് പട്ടണത്തിൽ വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ വീണതിന്റെ കാരണം തേടി സർക്കാർ. വിള്ളൽ വീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളിൽ താമസിക്കുന്ന 600ഓളം കുടുംബങ്ങളെ ഉടൻ ഒഴിപ്പിക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുടെ നിർദേശം നൽകി.

ജോഷിമഠിലെ സിംഗ്ധർ വാർഡിലാണ് വെള്ളിയാഴ്ച വൈകീട്ട് വിള്ളലുകൾ പ്രത്യക്ഷമായത്. ഈ ഭാഗത്ത് ക്ഷേത്രം തകർന്നുവീണത് നിവാസികളുടെ പരിഭ്രാന്തി ഇരട്ടിപ്പിച്ചു. 570 വീടുകളിൽ ഇതുവരെ വിള്ളലുകൾ വീണു. 50ഓളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

മൂന്നു ദിവസം മുമ്പ് ജലാശയം തകർന്ന മാർവാറി പ്രദേശത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഭൂമിക്ക് വിള്ളൽവീണ പട്ടണം മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും.

സംഭവത്തെ തുടർന്ന് ചാർധാം ഓൾ വെതർ റോഡ്, എൻ‌ടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്തിവെച്ചു. ഏഷ്യയിലെ ഏറ്റവും വലിയ റോപ് വേയായ ഓലിയുടെ പ്രവർത്തനവും നിർത്തി. 

ഒരു വർഷത്തിലേറെയായി മണ്ണിടിച്ചിൽ തുടരുന്നുണ്ടെങ്കിലും രണ്ടാഴ്ചക്കിടെയാണ് പ്രശ്നം രൂക്ഷമായത്. നിർമാണ പ്രവർത്തനങ്ങളാണ് ഭീഷണിക്ക് കാരണമെന്നാണ് ആരോപണം. അതേസമയം, പുനരധിവാസം ആവശ്യപ്പെട്ട് ജോഷിമഠം തഹസിൽദാർ ഓഫിസിനു മുന്നിൽ വെള്ളിയാഴ്ചയും ജനങ്ങളുടെ പ്രതിഷേധം തുടർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.