ദുബായ്: 2023 അവസാനത്തോടെ സ്വകാര്യമേഖലയിലെ സ്വദേശിവല്‍ക്കരണം നിലവിലുളളതിന്‍റെ ഇരട്ടിയാക്കാന്‍ യുഎഇ തീരുമാനം. 50 ലധികം ജീവനക്കാരുളള സ്വകാര്യമേഖലയിലെ കമ്പനികള്‍ക്ക് സ്വദേശീ ജീവനക്കാരുടെ ശതമാനം രണ്ടായി ഉയർത്താനുളള സമയപരിധി 2022 ന് അവസാനിച്ചിരുന്നു. നിർദ്ദേശം പാലിക്കാത്ത ഓരോ കമ്പനിയ്ക്കും പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു. ഓരോ സ്വദേശി പൗരനും 6,000 ദിർഹം എന്ന നിരക്കിൽ 72,000 ദിർഹം വാർഷിക പിഴയാണ് ഈടാക്കുക.
അതേസമയം സ്വദേശിവല്‍ക്കരണം തുടരുമെന്നും 2023 അവസാനത്തോടെ സ്വദേശിവല്‍ക്കരണ നിരക്ക് 4 ശതമാനമായി ഉയർത്താനും തീരുമാനമായതായി മാനവ വിഭവശേഷി മന്ത്രാലയ അണ്ടർ സെക്രട്ടറി സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. 2026 അവസാനത്തോടെ ആകെ ജീവനക്കാരുടെ 10 ശതമാനം സ്വദേശികളാക്കുക എന്നുളളതാണ് ലക്ഷ്യം. സ്വദേശി വല്‍ക്കരണ നിരക്ക് ക്രമമായി പാലിക്കുന്ന കമ്പനികള്‍ക്ക് നിരവധി ആനുകൂല്യങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.