ഓറിയോ ബിസ്കറ്റിനെതിരെയുളള പ്രചാരണത്തില്‍ കഴമ്പില്ലെന്ന് അബുദാബി

ഓറിയോ ബിസ്കറ്റിനെതിരെയുളള പ്രചാരണത്തില്‍ കഴമ്പില്ലെന്ന് അബുദാബി

അബുദാബി: ഓറിയോ ബിസ്കറ്റിനെതിരെ നടക്കുന്ന പ്രചരണത്തില്‍ കഴമ്പില്ലെന്ന് അബുദാബി അഗ്രികള്‍ച്ചറല്‍ ആന്‍റ് ഫുഡ് സേഫ്റ്റ് അതോറിറ്റി. ഓറിയോ ബിസ്ക്റ്റില്‍ ആള്‍ക്കഹോള്‍ കണ്ടന്‍റ് അടങ്ങിയിട്ടുണ്ടെന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുളള പ്രചാരണം. ബിസ്കറ്റില്‍ പന്നിക്കൊഴുപ്പുണ്ടെന്നും ഹലാലല്ലെന്നുമുളള പ്രചരണത്തില്‍ ട്വിറ്ററിലൂടെയാണ് അബുദാബി അഗ്രികള്‍ച്ചറല്‍ ആന്‍റ് ഫുഡ് സേഫ്റ്റ് അതോറിറ്റി വിശദീകരണം നല്‍കിയിട്ടുളളത്.

ഉല്‍പന്നത്തിന്‍റെ ലാബറട്ടറി പരിശോധനയില്‍ ഇത്തരത്തിലുളള ചേരുവകളൊന്നും ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. വിപണിയില്‍ അധികൃതർ കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ടെന്നും
ഹലാൽ അല്ലാത്തതും അനുമതിയില്ലാത്തതുമായ ഉൽപ്പന്നങ്ങൾ
വില്‍പനയ്ക്കെത്തില്ലെന്ന് ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.