മുഖ്യമന്ത്രിയാകുകയല്ല തന്റെ നിയോഗമെന്ന് വി.ഡി സതീശന്‍; തന്നെയാരും പ്രൊജക്ട് ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയാകുകയല്ല തന്റെ നിയോഗമെന്ന് വി.ഡി സതീശന്‍; തന്നെയാരും പ്രൊജക്ട് ചെയ്തിട്ടില്ലെന്ന് രമേശ് ചെന്നിത്തല

കൊച്ചി: മുഖ്യമന്ത്രിയാകുകയല്ല, തോല്‍വിയില്‍ നിന്ന് പാര്‍ട്ടിയെ തിരിച്ചു കൊണ്ടുവരികയാണ് തന്റെ നിയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്‍എസ്എസിനും സമുദായ സംഘടനകള്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സമുദായ സംഘടനകള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ല എന്നില്ലല്ലോ?. ഞാന്‍ സാമുദായിക നേതൃത്വത്തെ വിമര്‍ശിച്ചിട്ടുള്ള ആളാണ്. അപ്പോള്‍ സാമുദായിക നേതാക്കള്‍ക്ക് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് പറയാന്‍ പറ്റുമോയെന്നും സതീശന്‍ ചോദിച്ചു.

ഇനിയും അങ്ങനെ ഒരവസരം വന്നാല്‍ വിമര്‍ശിക്കും. ഭൂരിപക്ഷമാണെങ്കിലും ന്യൂനപക്ഷമാണെങ്കിലും വര്‍ഗീയ പരിസരം ഉണ്ടാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അതിശക്തമായി ഞങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.

അതിനിടെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടതെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ആക്ഷേപത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആരെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

''ഞാന്‍ എന്നും മതേതര നിലപാടു മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസാണ് എനിക്ക് വലുത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. അതുകൊണ്ടുതന്നെ എന്നെ ഉയര്‍ത്തിക്കാട്ടിയതുകൊണ്ടാണ് പരാജയപ്പെട്ടതെന്ന വാദത്തില്‍ അര്‍ഥമില്ല. എന്നെയാരും പ്രൊജക്ട് ചെയ്തിട്ടില്ല''- ചെന്നിത്തല പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.