യാത്രാക്കാരുടെ ഇഷ്ടങ്ങളറിയാന്‍ ദുബായ് ഗതാഗത വകുപ്പിന്‍റെ സർവ്വെ

യാത്രാക്കാരുടെ ഇഷ്ടങ്ങളറിയാന്‍ ദുബായ് ഗതാഗത വകുപ്പിന്‍റെ സർവ്വെ

ദുബായ്: പൊതുഗതാഗത സേവനം മെച്ചപ്പെടുത്താന്‍ യാത്രാക്കാരുടെ ഇഷ്ടങ്ങള്‍ അറിയാന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി സർവ്വെ നടത്തുന്നു. ദുബായിൽ താമസിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ വ്യക്തികളുടെയും കുടുംബങ്ങളുടെയും പ്രതികരണമാണ് സർവ്വെയിലൂടെ തേടുക. പ്രതികരണങ്ങളുടെ വിശദാശംങ്ങള്‍ വിലയിരുത്തി ഭാവി പദ്ധതികള്‍ രൂപപ്പെടുത്തും. ഈ മാസം ജൂണ്‍ വരെയാണ് സർവ്വെ.


പൗരന്മാരും താമസക്കാരും ഉള്‍പ്പെടെ വിവിധ മേഖലകളിലെ 7000 ത്തോളം വ്യക്തികളില്‍ നിന്നാണ് പ്രതികരണം തേടുക. ചോദ്യാവലി, ഫീല്‍ഡ് സന്ദർശങ്ങള്‍, വ്യക്തിഗത അഭിമുഖങ്ങള്‍,തുടങ്ങിയവയിലൂടെയാണ് പ്രതികരണമെടുക്കുക. കൂടുതല്‍ വ്യക്തികളില്‍ നിന്ന് പ്രതികരണമെടുക്കുന്നിതായി നിർമ്മിത ബുദ്ധിയുടെ സഹായവും തേടും. യാ​ത്ര​ക​ളില്‍ മാറിവന്ന പു​തി​യ ട്രെ​ന്‍റു​ക​ൾ, താ​മ​സ​ക്കാ​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും അ​ഭി​രു​ചി​ക​ൾ എ​ന്നി​വ പ​ഠി​ക്കു​ന്ന​തി​നു​ള്ള സ​ർ​വേ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ​ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ ഗ​താ​ഗ​ത ആ​സൂ​ത്ര​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ മു​ന അ​ൽ ഉ​സൈ​മി പ​റ​ഞ്ഞു.

എമിറേറ്റിലെ ഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പൊതുജനങ്ങളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ സർവ്വെയില്‍ പങ്കെടുക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യണമെന്നും മു​ന അ​ൽ ഉ​സൈ​മി പറഞ്ഞു. എമിറേറ്റിലുടനീളമുളള റോഡുകളും പൊതുഗതാഗത സംവിധാനങ്ങളും നവീകരിക്കുകയെന്നുളളതാണ് ലക്ഷ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.