ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു നിലവാര തോത് ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വായു നിലവാര സൂചികയില്‍ 461 രേഖപ്പെടുത്തി .BS 3 PETROL, BS4 DIESEL കാറുകള്‍ രണ്ടു ദിവസത്തേക്ക് റോഡില്‍ ഇറക്കുന്നത് സര്ക്കാര്‍ വിലക്കി. അതിനിടെ ഡല്‍ഹിയില്‍ ശൈത്യ തരംഗത്തിന്റെ തീവ്രത കുറഞ്ഞു. കുറഞ്ഞ താപനില 6.4 ഡിഗ്രി സെല്‍ഷ്യസ് ആയി. മൂടല്‍ മഞ്ഞിന്റെ കാഠിന്യം കുറഞ്ഞ് കാഴ്ചാ പരിധി 50 മീറ്റര്‍ ആയി.
ഡല്‍ഹിയില്‍ നിന്നും ഇന്ന് 68 വിമാനങ്ങള്‍ വൈകി. ഉത്തരേന്ത്യയില്‍ 36 ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇന്ന് രാത്രിയോടെ ശൈത്യ തരംഗത്തിന്റെ തീവ്രത വീണ്ടും കുറയുമെന്നും നാല് ഡിഗ്രി വരെ താപനില വര്‍ധിക്കുമെന്നുമാണ് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
ഇന്നലെ ഹിമാചല്‍ പ്രദേശിനേക്കാളും ഉത്തരാഖണ്ഡിനേക്കാളും കൂറഞ്ഞ താപനിലയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. വാഹന യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.