എയ്റോ ഇന്ത്യ 2023 : ഫെബ്രുവരി 13 മുതല്‍ 17 വരെ; പ്രദര്‍ശനത്തിന് ക്ഷണമറിയിച്ച് ഇന്ത്യ

എയ്റോ ഇന്ത്യ 2023 : ഫെബ്രുവരി 13 മുതല്‍ 17 വരെ; പ്രദര്‍ശനത്തിന് ക്ഷണമറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയുടെ വ്യോമ പ്രദര്‍ശനത്തിന് 80 രാജ്യങ്ങളെ രാജ്യങ്ങളെ ക്ഷണിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞന്മാരുടെ നേതൃത്വത്തില്‍ 'എയ്റോ ഇന്ത്യ 2023' പ്രദര്‍ശനത്തിന് മുന്നോടിയായി അവലോകന യോഗം നടന്നു. 14 -ാമത് ഏഷ്യന്‍ എയ്റോ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് യോഗം നടന്നത്. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, ഹൈക്കമ്മീഷണര്‍മാര്‍ തുടങ്ങി നിരവധി ആളുകള്‍ യോഗത്തില്‍ പങ്കു ചേര്‍ന്നു.

ഫെബ്രുവരി 13 മുതല്‍ 17 വരെ ബംഗളൂരുവില്‍ വച്ചാണ് വ്യോമ പ്രദര്‍ശനം നടക്കുക. ആഗോള വ്യോമയാന വ്യാപാര മേളയിലൂടെ ഇന്ത്യന്‍ പ്രതിരോധ-വ്യവസായ മേഖലയില്‍ പുത്തന്‍ കുതിപ്പുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ പ്രദര്‍ശനങ്ങള്‍ നടത്തുന്നതിനൊപ്പം ബഹിരാകാശ-പ്രതിരോധ വ്യവസായ മേഖലയിലെ പ്രദര്‍ശനങ്ങളും നടത്തും.

വ്യോമയാന മേഖലയിലെ നൂതനമായ വിവരങ്ങള്‍ കൈമാറുന്നതിന് ഇതൊരു മികച്ച വേദിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സാങ്കേതിക വിദ്യയുടെ പുതിയ ആശയങ്ങളും വികസനങ്ങളും പങ്കു വയ്ക്കുന്നതിന് മികച്ച അവസരമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ 2021 ല്‍ നടന്ന എയ്റോ ഇന്ത്യയുടെ വിജയത്തെയും അദ്ദേഹം അനുസ്മരിച്ചു. 600ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 108 പേര്‍ ഓണ്‍ലൈനായാണ് സാന്നിധ്യമറിയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.