ദുബായ് :അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളായ ഡെയ്ന്‍ ബ്രാവോയ്ക്കും കീറോന്‍ പൊള്ളാർഡിനും ഗോള്‍ഡന്‍ വിസ ലഭിച്ചു.ദുബായിലെ സർക്കാർ സേവന കേന്ദ്രമായ ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ഓഫീസിലെത്തി സിഇഒയും ഫൗണ്ടറുമായ ഷാനിദ് ബിന്‍ മുഹമ്മദില്‍ നിന്നുമാണ് ഇരുവരും ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങിയത്. ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇരുവരും പ്രതികരിച്ചു. ജെബിഎസിന്‍റെ ഓഫീസില്‍ ഒരു മണിക്കൂറോളം ചെലവഴിച്ചാണ് ഇരുവരും മടങ്ങിയത്. ഗോള്‍ഡന്‍ വിസ നടപടി ക്രമങ്ങള്‍ ലളിതവും സുഗമമവുമായിരുന്നുവെന്നും കീറോണ്‍ പൊളളാർഡും ഡെയ്ന്‍ ബ്രാവോയും പറഞ്ഞു. അത്ലറ്റിക് കാറ്റഗറിയിലാണ് ഗോള്‍ഡന്‍ വിസ അനുവദിച്ചിട്ടുളളത്.

മലയാളത്തിലേയും ബോളിവുഡിലേയും മാത്രമല്ല, തമിഴ്, തെലുങ്ക്, ഉള്‍പ്പടെ സിനിമാമേഖലയിലെ നിരവധി പേർക്ക് ഇതിനകം ജെബിഎസ് ഗ്രൂപ്പ് മുഖേന ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. 5000 ലധികം പേർക്ക് ഇതിനകം ഗോള്‍ഡന്‍ വിസ എടുത്തുനല്‍കാന്‍ കഴിഞ്ഞുവെന്നുളളത് സന്തോഷം നല്‍കുന്നുവെന്ന് ജെബിഎ സ് ഗ്രൂപ്പ് മേധാവി ഷാനിദ് ബിൻ മുഹമ്മദ് പറഞ്ഞു. അബ്ദുള്ള നൂറുദ്ധീൻ, അബ്ദു രഹിമൻ മാത്തിരി, അസീസ് അയ്യൂർ, അജിത് ഇബ്രാഹിം, മഞ്ജീന്ദർ സിംഗ് തുടങ്ങിയവരും പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.