ഹജ്ജ് ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാതെ സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ

ഹജ്ജ് ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാതെ സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ

ജിദ്ദ:കോവിഡ് ഭീതി ഒഴിഞ്ഞതോടെ ഇത്തവണത്തെ ഹജ്ജിന് കൂടുതല്‍ തീർത്ഥാടകരെ സ്വാഗതം ചെയ്യുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽ റബിഅ. കോവിഡിന് മുന്‍പുണ്ടായിരുന്ന കാലത്തെ അവസ്ഥയിലേക്ക് തിരികെ പോകുകയാണ് ഇത്തവണയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇത്തവണ പ്രായപരിധിയുമുണ്ടാകില്ല. കഴിഞ്ഞ മൂന്ന് വർഷങ്ങളിലുണ്ടായിരുന്ന 18 നും 65 വയസിനും മധ്യേയെന്ന യോഗ്യതാമാനദണ്ഡമാണ് ഇത്തവണ ഒഴിവാക്കിയത്. വാക്സിനെടുക്കണമെന്നും ഗുരുതര രോഗമുളളവർ തീർത്ഥാടനത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ അത്തരം നിയന്ത്രണങ്ങളൊന്നുണ്ടാകില്ല. ജിദ്ദയിൽ നടക്കുന്ന 'ഹജ്ജ് എക്സ്പ്പോ' സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഹജ്ജ് തീർത്ഥാടകരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി തുക 109 റിയാലിൽ നിന്ന് 29 റിയാലായും ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് പോളിസി 235 റിയാലിൽ നിന്ന് 88 റിയാലായും കുറക്കുമെന്നും മന്ത്രി പറഞ്ഞു.ഉംറ വിസ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ടെന്നും ഉംറ വിസയുള്ള ഏതൊരു സന്ദർശകനും രാജ്യത്തെ ഏത് നഗരവും സന്ദർശിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.

2019 ല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വരുന്നതിന് മുന്‍പുണ്ടായിരുന്ന ഹജ്ജ് സീസണില്‍ 2.6 ദശലക്ഷം തീർത്ഥാടകരാണ് എത്തിയത്.2020 ലും 2021 ലും കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ നിയന്ത്രിതമായി മാത്രമെ തീർത്ഥാടകരെ അനുവദിച്ചിരുന്നുളളൂ. 2022 ല്‍ ഒരുദശലക്ഷം പേർ ഹജ്ജിനെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.