ടിക്‌ടോക് 100,000 ഡോളർ സമാഹരിച്ചു; 82 കാരനായ വാൾമാർട്ട് കാഷ്യർ വിരമിച്ചു

ടിക്‌ടോക് 100,000 ഡോളർ സമാഹരിച്ചു; 82 കാരനായ വാൾമാർട്ട് കാഷ്യർ വിരമിച്ചു

ന്യൂയോർക്ക്: മേരിലാൻഡിലെ കംബർലാൻഡ് സ്വദേശി 82 കാരനായ അമേരിക്കൻ മുൻ സൈനികനും വാൾമാർട്ട് കാഷ്യറുമായ വാറൻ മരിയണിന് തന്റെ സ്‌തുത്യർഹമായ ദീർഘനാളത്തെ സേവനത്തിന് ശേഷം ഇനി സമാധാനത്തോടെ വിരമിക്കാനും വിശ്രമജീവിതം നയിക്കാനും കഴിയും.

മരിയണിനായി ടിക്‌ടോകിൽ ഒട്ടേറെ അനുയായികളുള്ള ചെറുകിട ബിസിനസ്‌ ഉടമ റോറി മക്കാർട്ടി ഗോഫണ്ട്മി (gofundme) എന്ന ഓൺലൈൻ സംഭാവന സ്വീകരിക്കാനുള്ള നടപടികൾ ക്രമീകരിച്ചതിലൂടെ കഴിഞ്ഞ ആഴ്ച $108,682 (£89,000) സമാഹരിച്ചതോടെയാണ് അദ്ദേഹത്തിന്റെ ഉദ്യോഗവിയോഗവും മുന്നോട്ടുള്ള ജീവിതവും സുഗമമായത്.

ഓൺലൈൻ ദാതാക്കളുടെ ഔദാര്യത്തിന് നന്ദി പറഞ്ഞ വാറൻ മരിയണിന് തുക പിൻവലിക്കാനുള്ള ചെക്ക് ലഭിച്ചു. കഴിഞ്ഞ ഡിസംബറിലാണ് മക്കാർട്ടി ഇരുവരെയും ഉൾപ്പെടുത്തി ഒരു സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ മൂന്ന് ദശലക്ഷത്തിലധികം തവണ ആളുകൾ കണ്ടു.


അമേരിക്കൻ നേവിയിലെ യുദ്ധവിദഗ്ദ്ധനും വിഭാര്യനുമായ മരിയണിന് "മുന്നോട്ടുള്ള ജീവിതത്തിൽ താൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ നിർവഹിക്കാൻ" സഹായിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് തന്റെ ഗോഫണ്ട്മി പോസ്റ്റിൽ മക്കാർട്ടി പറഞ്ഞു.

300,000 ഫോളോവേഴ്‌സ് ഉള്ള ഒരു ജനപ്രിയ ടിക്‌ടോക് അക്കൗണ്ടിനൊപ്പം ബഗ് ബോയ്‌സ് എന്ന പേരിൽ വീടുകളിലും സ്ഥാപനങ്ങളിലും മറ്റും കീടങ്ങളെ നശിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു ബിസിനസും അദ്ദേഹത്തിന് സ്വന്തമാക്കിയിട്ടുണ്ട്.

ടിക്‌ടോക്കിൽ കണ്ട സമാനമായ ഒരു മുന്നേറ്റം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ചും പ്രായമായ ഈ വിമുക്തഭടനെ സഹായിക്കാൻ ശ്രമിക്കാൻ തനിക്ക് പ്രചോദനമായതായി അദ്ദേഹം പറഞ്ഞു.

"ഒരു ബിസിനസ് ഉടമ എന്ന നിലയിൽ ഈ പ്രായമായ മനുഷ്യൻ ഇപ്പോഴും ജോലിചെയ്യുന്നത് കണ്ട് ഞാൻ അമ്പരന്നുപോയി. എട്ട് മുതൽ ഒമ്പത് മണിക്കൂർ വരെ അദ്ദേഹം ജോലി ചെയ്യുന്നു" എന്ന് മക്കാർട്ടി ഗോഫണ്ട്മി പേജിൽ പറഞ്ഞു.


മക്കാർട്ടിയുടെ പ്രചാരണം വിജയകരമായിരുന്നു. ദിവസങ്ങൾക്കുള്ളിൽ മക്കാർട്ടി തന്റെ ധനസമാഹരണ ലക്ഷ്യം കൈവരിക്കുകയും ആളുകൾ തുടർന്നും സംഭാവന നൽകുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച മരിയോൺ തന്റെ രണ്ടാഴ്ചത്തെ മുന്നറിയിപ്പ് നോട്ടീസ് നൽകിയതിന് ശേഷം ജോലിയിൽ നിന്നും വിരമിച്ചു. അദ്ദേഹത്തിന്റെ ജോലിയിലെ അവസാന ദിനം റിപ്പോർട്ട് ചെയ്യാൻ പ്രാദേശിക മാധ്യമങ്ങളും സന്നിഹിതരായിരുന്നു.

ചെക്ക് കൈമാറിയതിന് ശേഷം മരിയന്റെ വായിൽ നിന്ന് ആദ്യ വാക്ക് "വൗ" എന്നായിരുന്നു.

ഈ തുക ഉപയോഗിച്ച് തന്റെ വീടിനുവേണ്ടിയുള്ള പണം നൽകുമെന്നും മക്കളെ കാണാൻ ഫ്ലോറിഡയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. “എന്റെ ചെറുപ്പത്തിൽ ഞാൻ ചെയ്ത കാര്യങ്ങൾക്ക് നല്ലവനായ കർത്താവ് എന്നെ അനുഗ്രഹിച്ചു എന്നതാണ് എനിക്ക് നിങ്ങളോട് പറയാൻ കഴിയുന്നത്” എന്നും മരിയോൺ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.