മാട്രിമോണിയല്‍ സൈറ്റില്‍ പൈലറ്റ്; വ്യാജ പ്രൊഫൈലുണ്ടാക്കി യുവതികളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

മാട്രിമോണിയല്‍ സൈറ്റില്‍ പൈലറ്റ്; വ്യാജ പ്രൊഫൈലുണ്ടാക്കി യുവതികളില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

വരന്തരപ്പിള്ളി: വിവാഹ സൈറ്റുകളില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ ആള്‍ അറസ്റ്റില്‍. മലപ്പുറം മൊറയൂര്‍ ഒഴുകൂര്‍ താഴത്തയില്‍ മുഹമ്മദ് ഫസലി (36) നെയാണ് വരന്തരപ്പിള്ളി സി.ഐ, എസ്.ജയകൃഷ്ണന്‍, എസ്.ഐ, സി.സി ബസന്ത് എന്നിവര്‍ ചേര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങിയത്.

അമല്‍ എന്ന പേരില്‍ വ്യാജമായി പാസ്പോര്‍ട്ട്, ആധാര്‍ എന്നിവയുണ്ടാക്കി പൈലറ്റാണെന്ന് പറഞ്ഞാണ് ഇയാള്‍ വൈവാഹിക സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് വിവാഹാലോചനകള്‍ നടത്തുക വഴി പരിചയപ്പെടുന്ന യുവതികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുക്കും. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയില്‍ നിന്ന് 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.

സംസ്ഥാനത്ത് പലയിടങ്ങളിലും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. എറണാകുളത്ത് പറവൂര്‍ സ്വദേശിനിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ സമാനമായ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കൊല്ലം സൈബര്‍ പൊലീസ് പാലാരിവട്ടത്തു നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ വരന്തരപ്പിള്ളി പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.