ആയുർവേദ ശസ്ത്രക്രിയയ്ക്ക് നൽകിയ അനുമതിക്കെതിരെ കേരള സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടന

ആയുർവേദ ശസ്ത്രക്രിയയ്ക്ക് നൽകിയ അനുമതിക്കെതിരെ കേരള സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടന

തിരുവനന്തപുരം: ആയുവേദ പോസ്റ്റ് ഗ്രാജുവെറ്റ്സിന് ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവ് ഉടനടി പിന്‍വലിക്കണമെന്ന ആവശ്യവുമായി കേരള സർക്കാർ മെഡിക്കൽ കോളേജ് അധ്യാപക സംഘടന. മോഡേണ്‍ മെഡിസിനില്‍ 5 വര്‍ഷത്തെ പഠനത്തിനുശേഷം ശസ്ത്രക്രിയയില്‍ മൂന്നു വര്‍ഷം പ്രത്യേക ഉപരിപഠനം നടത്തിയവരാണ് നിലവില്‍ ശസ്ത്രക്രിയ പ്രാക്ടീസ് ചെയ്യുന്നത്. ഈ അവസരത്തില്‍, ആയുർവേദ വിഷയങ്ങള്‍ മാത്രം പഠിച്ചവര്‍ ശസ്ത്രക്രിയ പഠിക്കുകയും നടത്തുകയും ചെയ്യുന്നത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും സംഘടന പറഞ്ഞു. മോഡേണ്‍ മെഡിസിനില്‍ 5 വര്‍ഷം പഠനത്തിന് ശേഷം ശസ്ത്രക്രിയയില്‍ മൂന്നു വര്‍ഷം പ്രത്യേക ഉപരിപഠനം നടത്തിയവരാണ് നിലവില്‍ ശസ്ത്രക്രിയ പ്രാക്ടീസ് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ആയുഷ് വിഷയങ്ങള്‍ മാത്രം പഠിച്ചവര്‍ ശസ്ത്രക്രിയ പഠിക്കുകയും നടത്തുകയും ചെയ്യുന്നത് പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്നും സംഘടന പറഞ്ഞു.

ശസ്ത്രക്രിയകള്‍ക്ക് വേണ്ട അനസ്‌തേഷ്യ, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ആന്റിബിയോട്ടിക്‌സ്, മറ്റു മരുന്നുകള്‍ എന്നിവയില്‍ നിലവില്‍ യാതൊരു ട്രെയിനിങ്ങും ലഭിക്കാത്ത ചികിത്സവിഭാഗം എങ്ങനെ വിവിധ തരം ശസ്ത്രക്രിയകളുമായി മുന്നോട്ടു പോകുമെന്നതിൽ ആശങ്കയുണ്ടെന്നും കെ ജി എം സി ടി എ പറഞ്ഞു. ആയുഷ് വിദ്യാര്‍ത്ഥികളെ ശസ്ത്രക്രിയ ട്രെയിനിങ് നടത്താനുളള പദ്ധതിയെ കെ ജി എം സി ടി എ സംസ്ഥാന സമിതി ശക്തമായി എതിര്‍ക്കുന്നുവെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുമായി ചേര്‍ന്ന് നടപടിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധപരിപാടികള്‍ നടത്തുമെന്നും കെ ജി എം സി ടി എ സംസ്ഥാന സമിതി തീരുമാനിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.