പാലക്കാട്: കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോയും കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ കമ്മിറ്റിയും ചേര്‍ന്ന് കാഴ്ച പരിമിതര്‍ക്കായി വെബിനാര്‍ സംഘടിപ്പിച്ചു. ഓരോ വ്യക്തിയും തങ്ങളുടെ ചുമതലകള്‍ ഉത്തരവാദിത്തത്തോടെ കൃത്യമായി നിര്‍വ്വഹിച്ചാല്‍ മാത്രമേ ഏതു രാജ്യത്തിനും പുരോഗതി കൈവരിക്കുവാനാകൂ എന്ന് പാലക്കാട് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ അനുപമ പറഞ്ഞു.
പൗരന്‍മാര്‍ തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ സ്വമേധയാ നിര്‍വ്വഹിക്കുന്ന സ്ഥിതിയാണ് വളര്‍ന്നു വരേണ്ടതെന്ന് ഭരണഘടനാ ചുമതലകളെ കുറിച്ചു ക്ലാസ് നയിച്ച അഡ്വ. ജയരാജ് പയസ് പറഞ്ഞു. കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ജില്ലാ പ്രസിഡന്റ് കെ എസ് ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി, കെഎഫ്ബി സംസ്ഥാന കമ്മിറ്റി അംഗം ജി മണികണ്ഠന്‍, സെക്രട്ടറി ഷെരീഫ് സംസാരിച്ചു. ജിമി ജോണ്‍സണ്‍ മോഡറേറ്ററായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.