ബഹറിനിൽ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി

ബഹറിനിൽ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി

മനാമ: രാജ്യത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി കൈക്കൊളളാന്‍ ബഹറിൻ  മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. അടിസ്ഥാന ഭക്ഷണസാധനങ്ങളുടെ വില വർദ്ധന തടയാന്‍ പരിശോധന ശക്തമാക്കാനും തീരുമാനമായി. ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന വ്യാവസായിക ഭൂമികൾക്കുള്ള ഫീസ് മൂന്ന് മാസത്തേക്ക് മരവിപ്പിക്കും. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന വിലക്കയറ്റ അലവൻസ് ഒരു മാസം അധികം നൽകാനും തീരുമാനമായിട്ടുണ്ട്.

ഫെബ്രുവരി രണ്ടിന് കായിക ദിനാചരണം സംഘടിപ്പിക്കും. ജനുവരി 14 ബഹറിൻ നയതന്ത്ര ദിനമായി ആചരിച്ചു. വിവിധ രാജ്യങ്ങളുമായി ബഹറിന്റെ നയതന്ത്രബന്ധം മെച്ചപ്പെട്ടതായും മന്ത്രിസഭായോഗം വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.