കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി സംഘടനകളിൽ ഏറ്റവും വലുതും പ്രമുഖവുമായ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ (എസ് എം സി എ) ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 6 വെള്ളിയാഴ്ച അബ്ബാസിയ ഇൻ്റഗ്രേറ്റട് ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു.കോവിഡ് മൂലം രണ്ടു വർഷത്തെ ഇടവേളക്കുശേഷം നടന്ന ആഘോഷപരിപാടികൾ വർണ്ണശബളമായ കലാവിരുന്നിന് വേദിയായി.
കുവൈറ്റിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിയിൽ ഈ വർഷം വിവാഹ ജീവിതത്തിന്റെ രജത ജൂബിലി ആഘോഷിച്ച ദമ്പതികളെയും എസ്എംസിഎ കലോത്സവത്തിൽ കലാപ്രതിഭ പട്ടം നേടിയവരെയും ആദരിച്ചു.
വിശിഷ്ടാതിഥികൾ ചേർന്ന് ക്രിസ്തുമസ് കേക്ക് മുറിച്ചു. സുവനീർ വത്തിക്കാൻ പ്രതിനിധി പ്രകാശനം ചെയ്തു.
എസ്എംസി എ എക്സലന്റ് എന്റർപ്രണർ അവാർഡ് ജോബിൻ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ ജോബിൻ പി ജോസഫിനും എസ് എം സി എ കാരുണ്യ ഭവന പുരസ്കാരം സണ്ണി ജോണിനും യോഗത്തിൽ വച്ച് സമ്മാനിച്ചു.
എസ് എം സി എ പ്രസിഡന്റ് സാൻസിലാൽ ചക്യാത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സീറോ മലബാർ എപ്പിസ്കോപ്പൽ വികാരി ഫാ. ജോണി ലോണിസ് Ofm Cap, കാറ്റക്കിസം ഡയറക്ടർ ഫാ.ജോൺസൺ നെടുമ്പുറത്ത് എസ് ഡി ബി, എസ് എം വൈ എം പ്രസിഡന്റ് നാഷ് വർഗീസ്, ബാലദീപ്തി പ്രസിഡന്റ് കുമാരി ആൻ മരിയ വിനോജ് എന്നിവർ പ്രസംഗിച്ചു. എസ്എംസി എ ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര സ്വാഗതവും സെൻട്രൽ ട്രഷറർ ജോസ് മത്തായി പൊക്കാളിപടവിൽ നന്ദിയും പറഞ്ഞു.
ചലച്ചിത്രഗാനരംഗത്ത് യുവ പ്രതിഭകളായ അരവിന്ദ് വേണുഗോപാൽ, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര, ലിബിൻ സ്കറിയ എന്നിവർ ചേർന്ന് നയിച്ച ഗാനമേളയും ഡികെ ഡാൻസും പ്രേക്ഷകർക്ക് വളരെ ആസ്വാദകരമായി.
ബോബി തോമസ്, ജിസ് ജോസ്, സന്തോഷ് ജോസഫ്, സുനിൽ തൊടുകയിൽ, ജിജിമോൻ കുര്യാള, ഫ്രാൻസിസ് പോൾ, കുര്യാക്കോസ് മുണ്ടിയാനിക്കൽ, ജിമ്മി ആന്റണി, ബെന്നി തോമസ്, ബിജു പി ആന്റോ, ജോസഫ് കോട്ടൂർ, ജിമ്മി സ്കറിയ ഉൾപ്പെടെയുള്ള കേന്ദ്ര - ഏരിയ കമ്മിറ്റി ഭാരവാഹികൾ സംഘാടനത്തിന് നേതൃത്വം നൽകി.
ബാലദീപ്തി അംഗങ്ങളായ മിലൻ രാജേഷ് കൂത്രപ്പള്ളിയും അന്നാ ഫെലീനയും പരിപാടികളുടെ അവതാരകരായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.