തൊട്ടാല്‍ പൊള്ളും: പവന് 41,120, സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

 തൊട്ടാല്‍ പൊള്ളും: പവന് 41,120, സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. തുടര്‍ച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചു.

ഗ്രാമിന് 5,140 രൂപയും പവന് 41,120 രൂപയുമാണ് നിലവില്‍ സ്വര്‍ണത്തിന്. ജനുവരി 9-ന് രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന് നിരക്ക്. അന്ന് ഗ്രാമിന് 5,160 രൂപയും പവന് 41,280 രൂപയുമായിരുന്നു.

ജനുവരി രണ്ടിന് രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഗ്രാമിന് 5,045 രൂപയും പവന് 40,360 രൂപയുമാണ് ജനുവരി രണ്ടിന് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയില്‍ ബോണ്ട് യീല്‍ഡ് വീണ്ടും ക്രമപ്പെട്ടത് സ്വര്‍ണത്തിന് അനുകൂലമാണ്. 1881 ഡോളറില്‍ നില്‍ക്കുന്ന സ്വര്‍ണ വിലയ്ക്ക് അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകളും ഇന്ന് പ്രധാനമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.