ദില്ലി ചലോ മാർച്ച്: സ്വരാജ് അഭിയാൻ അധ്യക്ഷൻ യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു

ദില്ലി ചലോ മാർച്ച്: സ്വരാജ് അഭിയാൻ അധ്യക്ഷൻ  യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിൽ  എടുത്തു

ദില്ലി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിനെതിരെ നടന്ന ദില്ലി ചലോ മാർച്ചിനിടെ സ്വരാജ് അഭിയാൻ അധ്യക്ഷൻ യോഗേന്ദ്ര യാദവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗുരുഗ്രാമിൽ വെച്ച് ഹരിയാന പോലീസ് ആണ് അറസ്റ്റ് ചെയ്തത്. യോഗേന്ദ്ര യാദവിനൊപ്പം ചില പ്രതിഷേധക്കാരേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അറസ്റ്റിനിടെ കർഷകർക്കെതിരായ പോലീസ് നടപടിയെ യോഗേന്ദ്രയാദവ് രൂക്ഷമായി വിമർശിച്ചു. കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി കർഷക പ്രക്ഷോഭം തടയാൻ ശ്രമിക്കുന്ന അധികൃതരുടെ നടപടി അംഗീകരിക്കാനാകില്ലന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു.

ബിഹാറിൽ തെരഞ്ഞെടുപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും കർഷകർ പ്രതിഷേധിക്കുമ്പോൾ മാത്രമാണോ കോവിഡ് നിയന്ത്രണങ്ങൾ എന്ന്യോഗേന്ദ്ര യാദവ് ചോദിച്ചു. ഇന്ന് രാവിലെയായിരുന്നു കർഷകരുടെ ദില്ലി ചലോ മാർച്ച് തുടങ്ങിയത്. എന്നാൽ പ്രതിഷേധക്കാർ പിരിഞ്ഞുപോകുന്നതിനായി പോലീസ് കണ്ണീർ വാതകവും, ജല പീരങ്കിയും അടക്കമുള്ളവ പ്രയോഗിക്കുകയായിരുന്നു. പഞ്ചാബ് ഹരിയാന അതിർത്തിയിൽ ബാരിക്കേഡുകൾ ഉപയോഗിച്ച് മാർച്ച് തടഞ്ഞതാണ് വലിയ സംഘർഷത്തിലെക്ക് വഴിവെച്ചത്. ബാരിക്കേഡുകൾ ട്രാക്ടർ ഉപയോഗിച്ച് മാറ്റാൻ കർഷകർ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.