തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ശ്രീ ജി ജി തോംസൺ രചിച്ച 'സിംഗിംഗ് ആഫ്റ്റർ ദി സ്റ്റോം' എന്ന പുസ്തകത്തിന്റെ പ്രകാശനം സുഗതകുമാരി ടീച്ചർ നിർവ്വഹിച്ചു. മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയാണ് ആദ്യ കോപ്പി ഏറ്റുവാങ്ങിയത്. ഗ്രന്ഥകാരന്റെ ജീവിതത്തിൽ മരണത്തെ മുഖാമുഖം കണ്ട ഒരു ദിവസത്തെ അനുഭവ കുറിപ്പാണ് പുസ്തകത്തിന്റെ ആധാരം. ബൈബിളിനെ അടിസ്ഥാനപ്പെടുത്തിയ ഗ്രന്ഥം ആണെങ്കിലും ഉപനിഷത്തുകൾ, മഹാഭാരതം ഭഗവത്ഗീത, സൂഫി ഗ്രന്ഥങ്ങൾ തുടങ്ങിയവയിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ഡിസി ബുക്സ് ആണ് പ്രസാധകർ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.