കൊച്ചി: സംഗീത സംവിധായകന്‍ എം ഇ മാനുവലിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 73 വയസായിരുന്നു. ഉദയംപേരൂര്‍ സൂനഹദോസ് പള്ളിക്ക് സമീപം നെസ്റ്റ് മഷ്‌നശേരിയിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ ലിസിമോളും മക്കളായ മിലിയും മീരയും വിദേശത്താണ്.
രണ്ട് ദിവസമായി വീട്ടിലെ ബള്‍ബുകള്‍ തെളിഞ്ഞു കിടക്കുന്നതു കണ്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉദയംപേരൂര്‍ പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കളമശേരി മെഡികല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണത്തില്‍ മറ്റ് സംശയങ്ങളൊന്നും ഇല്ലെന്ന് പൊലീസ് അറിയിച്ചു.
ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കുകയും കേരളത്തില്‍ ആദ്യമായി ഇലക്ട്രോണിക് കീബോര്‍ഡ് അവതരിപ്പിക്കുകയും ചെയ്തത് എം.ഇ മാനുവലിയാണ്.
യേശുദാസ് ഉള്‍പ്പെടെയുള്ള പ്രമുഖരോടൊപ്പം കീബോര്‍ഡ് വായിച്ചിട്ടുള്ള മാനുവല്‍ വിദേശങ്ങളിലും സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.
'മഞ്ഞും തണുപ്പും നിറഞ്ഞ രാവില്‍...', 'പൊന്നൊളിയില്‍ കല്ലറ മിന്നുന്നു..' തുടങ്ങി പ്രശസ്തമായ നിരവധി ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.