ദേശീയ പൊതുപണിമുടക്ക്:ബാങ്കിംഗ് മേഖല നിശ്ചലമായി

ദേശീയ പൊതുപണിമുടക്ക്:ബാങ്കിംഗ് മേഖല നിശ്ചലമായി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി -കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നടന്ന പണിമുടക്കിൽ ബാങ്കിംഗ് മേഖലയും സ്തംഭിച്ചു. ശാഖകളിലേയും വായ്പാ വിതരണ - ഭരണനിർവ്വഹണ -വിദേശനാണ്യ വിനിമയ കാര്യാലയങ്ങളിലേയും ജീവനക്കാരാണ് പണിമുടക്കിയത്. പൊതുമേഖല, സ്വകാര്യ മേഖല, സഹകരണ, ഗ്രാമീണ ബാങ്കുകളിലെ ജീവനക്കാർ സമരത്തിൽ പങ്കെടുത്തു.

പണിമുടക്കിയ ജീവനക്കാർ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. തൊഴിലാളികൾക്ക് പ്രത്യക്ഷ വരുമാന സഹായം നൽകുക, സൗജന്യ ഭക്ഷ്യ വിതരണം തുടരുക, തൊഴിലുറപ്പു ദിനങ്ങളും വേതനവും വർദ്ധിപ്പിക്കുക തുടങ്ങിയ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുന്നയിക്കുന്ന ഏഴു ആവശ്യങ്ങൾ അംഗീകരിക്കുക, വ്യവസായ ഗ്രൂപ്പുകൾക്ക് ബാങ്കുകൾ സ്ഥാപിക്കുവാനും ഏറ്റെടുക്കുവാനും അനുവദിക്കുന്നതും സർക്കാർ ഉടമസ്ഥതയും നിയന്ത്രണവും ഇല്ലാതാക്കുന്നതുമായ പൊതുമേഖലാ ബാങ്ക് സ്വകാര്യവൽക്കരണ നീക്കം അവസാനിപ്പിക്കുക, വൻകിട കിട്ടാകടങ്ങൾ തിരിച്ച് പിടിക്കുക, മന:പൂർവ്വം കുടിശ്ശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക, നിക്ഷേപ പലിശ നിരക്ക് വർദ്ധിപ്പിക്കുക, എസ് ബി ഐ-യിലെ അപ്രൻ്റീസ് നിയമനത്തിനു പകരം സ്ഥിരം നിയമനങ്ങൾ നടത്തുക, പുറംകരാർവൽക്കരണം അവസാനിപ്പിക്കുക, എല്ലാ ബാങ്കുകളിലും അവശ്യാധിഷ്ഠിത നിയമനം നടത്തുക, പങ്കാളിത്ത പെൻഷനു പകരം നിശ്ചിത പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആൾ ഇന്ത്യ ബാങ്ക് എംപ്പോയീസ് അസ്സോസിയേഷൻ പണിമുടക്കിന് ആഹ്വാനം നൽകിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.