2445 കോടിയുടെ വാഗ്ദാനം; മെസിയെ വിടാതെ പിന്തുടര്‍ന്ന് അല്‍-ഹിലാല്‍

2445 കോടിയുടെ വാഗ്ദാനം; മെസിയെ വിടാതെ പിന്തുടര്‍ന്ന് അല്‍-ഹിലാല്‍

റിയാദ്: വമ്പന്‍ ഓഫല്‍ നല്‍കി മെസിയെ സ്വന്തമാക്കാന്‍ സൗദിയിലെ അല്‍ ഹിലാല്‍ എന്ന ക്ലബ്ബ്. അടുത്തിടെയാണ് സൗദി ക്ലബ്ബ് ആയ അല്‍ നസറില്‍ രണ്ടര വര്‍ഷത്തെ കരാറിന് റെക്കോര്‍ഡ് പ്രതിഫലം വാങ്ങി റൊണാള്‍ഡോ പോയത്.

ഇതിനു പിന്നാലെയാണ് പിഎസ്ജി താരം ലയണല്‍ മെസിക്ക് മുന്നിലും വമ്പന്‍ ഓഫര്‍ വെച്ചിരിക്കുന്നത്. റൊണാള്‍ഡോ കളിക്കുന്ന അല്‍ നസറിന്റെ പ്രധാന എതിരാളികളാണ് അല്‍ ഹിലാല്‍. അതിനാല്‍ തന്നെ റൊണാള്‍ഡോ അടങ്ങുന്ന ക്ലബ്ബിനെ നേരിടാന്‍ മെസിയെക്കാള്‍ കുറഞ്ഞ ഒരു കളിക്കാരനേയും അല്‍ ഹിലാല്‍ തേടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിവര്‍ഷം 279 മില്യണ്‍ യൂറോ ആണത്രേ അല്‍ ഹിലാല്‍ മെസിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏകദേശം 2445 കോടി രൂപ വരും ഇത്. പ്രതിവര്‍ഷം 200 മില്യണ്‍ യൂറോയ്ക്കാണ് അല്‍ നസര്‍ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.

ഈ വേനലില്‍ പിഎസ്ജിയുമായുള്ള മെസിയുടെ നിലവിലെ കരാര്‍ അവസാനിക്കും. കൂടാതെ, സൗദി ടൂറിസം അംബാസഡര്‍ എന്ന നിലയില്‍ മെസിയുടെ സ്ഥാനം അല്‍ ഹിലാലിനെ ചര്‍ച്ചകളില്‍ കൂടുതല്‍ സഹായിച്ചേക്കാം എന്നും പറയുന്നു.

ഇനി റൊണാള്‍ഡോയെ പോലെ എല്ലാവരേയും ഞെട്ടിച്ച് മെസിയും സൗദിയിലേക്ക് പോകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.