സേനാപതി: മണിപ്പൂർ സേനാപതി ജില്ലയിലെ മറാം ഡോൺ ബോസ്‌കോ കോളേജിന് എൻഎസ്എസ് യൂണിറ്റ് നാഷണൽ സർവീസ് സ്കീം അവാർഡ് ലഭിച്ചു. 2018-2019 ലേപ്രോഗ്രാം ഓഫീസർ / എസ് കാറ്റിഗറിയിലേക്കാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഈ അവാർഡ് NSS unit 1 ന്‍റെ പ്രോഗ്രാംഓഫീസറായ സി. ശ്വേത വില്ല്യം പരാമാര്‍ വെര്‍ച്ച്വല്‍ പ്ലാട്ഫോമിലൂടെ രാഷ്ട്രപതി റാം നാഥ് കോവിന്ദില്‍ നിന്നുംസ്വീകരിച്ചു.അവാർഡ് ദാന ചടങ്ങ് സെപ്റ്റംബര്‍ 24ന് ഡല്‍ഹിയിലെ വിഗ്യാന്‍ഭവനില്‍ വെര്‍ച്ച്വല്‍പ്ലാട്ഫോമിലൂടെയാണ് നടത്തിയത്. ഈ ചടങ്ങ് webcast ലിങ്കിലൂടെ സംപ്രേഷണം ചെയ്തിരുന്നു.
സി. ശ്വേത വില്ല്യം പരാമാര്‍ ഡോൺബോസ്കോ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന തസ്തിക കൂടാതെ NSS പ്രോഗ്രാം ഓഫീസറായി കൂടി സേവനം അനുഷ്ടിച്ചുകൊണ്ടിരിക്കുന്നു. “Not me butyou” എന്ന NSSന്‍റെ മോട്ടോയോടു പരിപൂര്‍ണ നീതി പുലര്‍ത്തികൊണ്ട് സി.ശ്വേത, രാംലുഗ് എന്ന ഗ്രാമത്തിലെ നിരാലംബര്‍ക്ക്പാവപെട്ടവര്‍ക്കും താങ്ങും തണലുമായി തീര്‍ന്നു. ശ്വേതയുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ കെ ഓ സെബാസ്റ്യാന്റെ സഹായം എപ്പോഴും ലഭിച്ചിരുന്നു.സ്വച്ച് ഭാരത് അഭ്യാന്‍റെ ഭാഗമായി പൊതു കുളിമുറികള്‍, ജലസംഭരണികള്‍,എന്നിവയുടെ നിര്‍മ്മാണത്തില്‍ സഹായിക്കാന്‍ എപ്പോഴും സിസ്റ്റര്‍ ഉത്സുകയാണ്. അത്പോലെ തന്നെ നിരവധി സാക്ഷരതപദ്ധധികളും സിസ്റ്ററുടെ നേതൃ ത്രിത്വത്തില്‍ നടത്തി. ഒന്നുംരണ്ടുമല്ല 19000 ചെടികളാണ്ഗ്രാമത്തിലുടനീളം സിസ്റ്റര്‍ നട്ട് വളര്‍ത്തിയത്. ക്രൈസ്തവമൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന സിസ്റ്റര്‍ ഒരു രജിസ്റ്റർചെയ്തഓര്‍ഗന്‍ ഡോണറാണ്. ഇന്നുവരെ എട്ടു പ്രാവശ്യമാണ് സിസ്റ്റര്‍ അവയവദാനംചെയ്തിരിക്കുന്നത്. ആരോഗ്യരംഗത്തും സിസ്റ്ററുടെ പങ്ക് ഏറെയാണ്.
ശുചിത്വപദ്ധധികള്‍,ഇമ്മ്യൂണൈസെഷന്‍ പ്രോഗ്രാമുകള്‍, HIV/AIDS അവബോധ കാമ്പെയ്‌നുകള്‍,സാമൂഹികവബോധ റാലികള്‍, മലേരിയ ഉന്മൂലനപ്രോഗ്രാമുകള്‍ എന്നിവ വഴി ഗ്രാമത്തിന്റെമുഖം തന്നെ സിസ്റ്റര്‍ മാറ്റി മറിച്ചു. പ്രാദേശികസമൂഹത്തിന്‍റെ ആവശ്യാനുസരണം പൊതുകുളിമുറികള്‍, വെയിറ്റിംഗ്ഷെഡുകള്‍,ഡ്രെയിനേജുകള്‍, കമ്പോസ്റ്റ് കുഴികള്‍, ജല സംഭരണികള്‍ എന്നിവയുടെ നിര്‍മാണത്തില്‍സിസ്റ്റര്‍ സഹായിച്ചു. ലോഡാറ്റോ സിയിലൂടെ പ്രകൃതി സംരഷണത്തിന്റെ ആവശ്യകതയെകുറിചുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം സ്വീകരിച്ചു കൊണ്ടും, സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി സിസ്റ്ററുടെനേത്രിത്വത്തില്‍ മുള ഉപയോഗിച്ച് ചവിറ്റുകൊട്ടകള്‍ നിര്‍മാണം ചെയ്തുകൊടുത്തു. ഇതിലൂടെ പ്രകൃതി സംരക്ഷണം പ്രോത്സാഹിപ്പിക്കുവാന്‍ ഉറപ്പുവരുത്തുവാനുംസിസ്റ്റര്‍ മറന്നില്ല.
കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ധനസമാഹരണത്തിനായി ഒരു വമ്പിച്ച കാമ്പെയ്‌ൻസിസ്റ്ററുടെ നേത്രിത്വത്തില്‍ നടന്നു. 2015ല്‍ മണിപൂരിലെ ഏറ്റവുംമികച്ച യൂണിറ്റായി സിസ്റ്ററുടെ നേത്രിത്വത്തിലുള്ള യൂണിട്ടാണ്തിരെഞ്ഞുടുക്കപ്പെട്ടത്. അന്നും സിസ്റ്റര്‍ ശ്വേതയാണ് മികച്ച NSS പ്രോഗ്രാം ഓഫീസറായിതിരെഞ്ഞുടുക്കപ്പെട്ടത്. മറ്റെനക അവാര്‍ഡുകള്‍ക്ക് സിസ്റ്റര്‍ മുമ്പും അര്‍ഹയായിട്ടുണ്ട്.SBSI 2018, SBSI 2019,റെഡ് റിബന്‍ ക്ലബിന്റെ മികച്ച കോർഡിനേറ്റർ എന്നിങ്ങനെ മൂന്ന്പ്രാവശ്യമാണ് ദേശീയ അവാര്‍ഡുകള്‍ സിസ്റ്റര്‍ നേടിയത്. യുവജനകാര്യ മന്ത്രാലയത്തിന്റെ ഭൂരിപക്ഷ ദേശീയ, പ്രാദേശിക, സംസ്ഥാന തലത്തിലുള്ള പ്രോഗ്രാമുകളില്‍ സിസ്റ്റര്‍പങ്കാളിത്തം വഹിച്ചിട്ടുണ്ട്. (സോണി മനോജ് ദുബായ്)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.