ദുബായ്: പ്രവാസികളുടെ പെൺമക്കൾക്ക് 25 ലക്ഷം രൂപയുടെ സ്‍കോളർഷിപ്പ് പ്രഖ്യാപിച്ച് ദുബായിലെ ദമ്പതികള്‍. വനിതാ സംരംഭക ഹസീന നിഷാദിന്‍റെ നേതൃത്വത്തിൽ ബിരുദ പഠനത്തിന് ഒരുലക്ഷം രൂപ വീതമുള്ള സ്കോളർഷിപ്പാണ് നൽകുന്നത്. യുഎഇയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികളിൽ ഏറ്റവും അർഹരായ 25 പേരുടെ പെൺ മക്കൾക്കാകും സ്കോളർഷിപ്പ് ലഭിക്കുന്നത്.
നിലവിൽ പ്ലസ് ടു ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടികൾക്കോ അവരുടെ രക്ഷിതാക്കൾക്കോ സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്‌ത് ലഭിക്കുന്ന നിർദേശങ്ങൾ പാലിക്കണം. കൃത്യമായി വിലയിരുത്തിയാകും അർഹരെ തിരഞ്ഞെടുക്കുന്നത്. 2023 ഫെബ്രുവരി 15 ആണ് അപേക്ഷിക്കേണ്ട അവസാന തീയ്യതി.മാർച്ച് എട്ടിന് വനിതാ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിംഗ്സിന്‍റെ എംഡിയായ ഹസീന നിഷാദും, ചെയർമാൻ നിഷാദ് ഹുസൈനും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.