'പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ലാബില്‍ ആയുധ നിര്‍മാണം'; കൃത്യമായ നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍

'പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ ലാബില്‍ ആയുധ നിര്‍മാണം'; കൃത്യമായ നിരീക്ഷണം വേണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: പാഠ്യപദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തി പരിചയത്തിന്റെ മറവില്‍ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആയുധനിര്‍മാണം നടക്കുന്നതായി റിപ്പോര്‍ട്ട്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചു. ഇക്കാര്യം പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ കൃത്യമായ മേല്‍നോട്ടം ഉണ്ടാവണമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടി.പി ബൈജുഭായ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ എല്ലാ സ്ഥാപന മേധാവികള്‍ക്കുമാണ് ഡയറക്ടറുടെ നിര്‍ദേശം. പ്രവൃത്തി പരിചയത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടക്കുന്നതായി എഡിജിപിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. ലാബുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും ഉണ്ടാകണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

അധ്യാപകരും ലാബ് ജീവനക്കാരും ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്ഥാപന മേധാവികളും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. ടിപി ബൈജുഭായ് നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.