ന്യൂഡല്‍ഹി: ജോഷിമഠ് പൂര്‍ണമായും ഇടിഞ്ഞു താഴുകയാണെന്ന റിപ്പോര്‍ട്ട് ഐഎസ്ആര്‍ഒ പിന്‍വലിച്ചു. സര്‍ക്കാരിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പിന്‍വലിച്ചതെന്നാണ് വിവരം.
അതേസമയം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതിനാലാണു വെബ്‌സൈറ്റില്‍നിന്ന് റിപ്പോര്‍ട്ട് നീക്കിയതെന്ന് ഐഎസ്ആര്‍ഒ വിശദീകരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞു താഴുന്നത് ദ്രുതഗതിയിലായെന്നായിരുന്നു കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
ആശങ്കാജനകമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. 2022 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ ജോഷിമഠിലെ ഭൂമി ഒന്‍പത് സെന്റീമീറ്റര്‍ ഇടിഞ്ഞുതാണിരുന്നു. ഡിസംബര്‍ 27 മുതല്‍ 12 ദിവസം കൊണ്ട് ഒറ്റയടിക്ക് 5.4 സെന്റീമീറ്ററിന്റെ ഇടിവുണ്ടായെന്നും ഐഎസ്ആര്‍ഒയുടെ നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ (എന്‍ആര്‍എസ്സി) കണ്ടെത്തിയത്.
ഈ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നു പിന്‍വലിച്ചത്. അതിനിടെ, ജോഷിമഠ് പ്രതിസന്ധിയെക്കുറിച്ചു മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നു ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കുറിപ്പിറക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.