ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഗള്‍ഫ് സന്ദര്‍ശനം പൂര്‍ത്തിയാക്കി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ദില്ലി: കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ ഗൾഫ് സന്ദർശനം പൂർത്തിയാക്കി. അബൂദബിയിൽ ഇന്ത്യൻ സംഘടനാ സാരഥികളുമായും മന്ത്രി ചർച്ച നടത്തി. ഇന്ത്യ, ഗൾഫ് ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ബഹ്റൈൻ, യു.എ.ഇ സന്ദർശനം ഏറെ ഉപകരിച്ചുവെന്ന് വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കർ വ്യക്തമാക്കി. ബഹറിനിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് ഡോ. എസ് ജയശങ്കർ അബൂദബിയിൽ എത്തിയത്.

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായാണ് ആദ്യചർച്ച നടന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങൾ, പങ്കാളിത്തം എന്നിവയെക്കുറിച്ചും രാഷ്ട്രീയ, നിക്ഷേപ, സാമ്പത്തിക മേഖലകളെക്കുറിച്ചും നടന്ന ചർച്ച ഏറെ വിജയകരമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി നടന്ന ചർച്ചയിൽ പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട ആശങ്കകൾ മന്ത്രി ഡോ. എസ് ജയശങ്കർ പങ്കുവെച്ചു. സ്വർണകടത്തുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതിയും കേന്ദ്ര മന്ത്രി യു.എ.ഇയെ അറിയിച്ചതായാണ് റിപ്പോർട്ട് . വിവിധ കേസുകളുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന പ്രതികളുടെ പട്ടികയും മന്ത്രി ഡോ. എസ് ജയശങ്കർ സമർപ്പിച്ചതായാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.