കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ്റെ വാർഷികാഘോഷപരിപാടികൾ ജനുവരി 6 വെള്ളിയാഴ്ച അബ്ബാസിയ ആസ്പൈർ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാഗമായ അൾജീരിയായുടെ അപ്പസ്തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് മാർ കുര്യൻ മാത്യു വയലുങ്കൽ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കെ കെ സി എ പ്രസിഡണ്ട് ജയേഷ് ഓണശ്ശേരിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ബിനോ കദളിക്കാട്ട് സ്വാഗതം ആശംസിച്ചു. അബ്ബാസിയ സെൻ്റ് ഡാനിയേൽ ഇടവക വികാരി ഫാ. ജോണി ലോണിസ് മഴുവൻഞ്ചേരി Ofm Cap, കെ കെ സി എ ജനറൽ സെക്രട്ടറി ബിജോ മൽപാങ്കൽ, ട്രഷറർ ജോസ്‌കുട്ടി പുത്തൻതറ, അനീഷ് എം ജോസ്, റോബിൻ അരയത്ത്, പോഷക സംഘടനകളുടെ പ്രതിനിധികളായ ഷൈനി ജോസഫ്, അബിൻ അബ്രഹാം, ഡെയ്‌സ് ജോസ് , ജെയ്‌സൺ മാത്യു എന്നിവർ സംസാരിച്ചു. വിനിൽ പെരുമാനൂർ നന്ദി പറഞ്ഞു.
വാര്ഷികാഘോഷത്തിന് മുന്നോടിയായി നടന്ന വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ പാട്ടുകുർബാനയിൽ ആർച്ച്ബിഷപ്പ് മാർ കുര്യൻ മാത്യു വയലുങ്കൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. പ്രകാശ് തോമസ് കാഞ്ഞിരത്തിങ്കൽ Ofm Cap സഹകാർമ്മികനായിരുന്നു.
40 ൽ അധികം കുട്ടികൾ
പങ്കെടുത്ത മാർഗം കളിയുടെ അരങ്ങേറ്റം തദവസരത്തിൽ നടന്നു.
കുട്ടികളും മുതിർന്നവരും പങ്കെടുത്ത നിരവധി കലാപ്രകടനങ്ങളും പ്രശസ്ത യുവ ഗായകൻ ഭാഗ്യരാജിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും പരിപാടിയുടെ ഭാഗമായിരുന്നു.
കെ കെ സി എ യുടെ 2023 വർഷത്തേക്കുള്ള ഭാരവാഹികളായി സെമി ചവറാട്ട് (പ്രസിഡന്റ്), ബൈജു തോമസ് (ജന. സെക്രട്ടറി ), ഇമ്മാനുവേൽ കുര്യൻ (ട്രഷറർ) എന്നിവരെ ഏകകണ്ഠമായി തെരെഞ്ഞെടുത്തു.ജോൺസൺ വട്ടക്കോട്ടയിൽ വരണാധികാരിയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.