2023 ജനുവരി 15 മുതൽ 19 വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തും: കെസിവൈഎം സംസ്ഥാന സമിതി

2023 ജനുവരി 15 മുതൽ 19 വരെ ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തും: കെസിവൈഎം സംസ്ഥാന സമിതി

കൊച്ചി: ലോകത്തെ കാർന്നു തിന്നുന്ന, നമ്മുടെ കൊച്ചുദേശത്തെ ഇല്ലാതാക്കുന്ന, യുവജനങ്ങളുടെ ഊർജ്ജവും ആവേശവും നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഒരു മഹാവിപത്തിനെതിരെയുള്ള പോരാട്ടങ്ങളിലാണ് നമ്മുടെ ഈ കൊച്ചു സംസ്ഥാനം.


സർക്കാരിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ, നോ ഡ്രഗ്സ് ക്യാമ്പയിനുകൾ എല്ലാം നടന്നുകൊണ്ടിരിക്കുമ്പോൾ, അതിന്റെ ഒരു ഭാഗമാകുകയാണ് കേരള കത്തോലിക്ക യുവജന പ്രസ്ഥാനം.നാളെയുടെ കരുത്തും കരുതലും ആകേണ്ട യുവത്വവും വളർന്നുവരുന്ന തലമുറയും ലഹരിയുടെ മാരകവിപത്തിന് അടിമയായി തീർന്നിരിക്കുകയാണ്. ജീവിത ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ച് ലഹരിയിൽ നിറയുന്ന സമൂഹത്തിനുവേണ്ടി സംസാരിക്കാൻ, ഈ വിപത്തിനെ ഈ ഭൂമിയിൽ നിന്നും ഇല്ലാതാക്കാൻ, അതിനെതിരെ പോരാടാൻ കേരള കത്തോലിക്ക യുവജന പ്രസ്ഥാനം നാളെ തുടക്കം കുറിക്കുകയാണ്. നമ്മുടെ അഭിമാനമായ സാക്ഷര കേരളത്തിന്റെ ഇന്നത്തെ നേർക്കാഴ്ചയിലേക്ക് ഇറങ്ങി നടക്കാൻ കെസിവൈഎം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ 32 രൂപതകളുടെയും സഹകരണത്തോടെ ADD -Anti Drug ഡ്രൈവ് എന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ നാളെ പാറശ്ശാലയുടെ മണ്ണിൽ നിന്നും ആരംഭിക്കുന്നു.



ആദ്യ ദിവസമായ നാളെ നെയ്യാറ്റിൻകര, ട്രിവാൻഡ്രം ലാറ്റിൻ, ട്രിവാൻഡ്രം മലങ്കര, കൊല്ലം മാവേലിക്കര, പുനലൂർ രൂപതകളിലും, പതിനാറാം തീയതി തിങ്കളാഴ്ച തിരുവല്ല, പത്തനംതിട്ട, കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം, വിജയപുരം, ചങ്ങനാശ്ശേരി രൂപതകളിലും, പതിനേഴാം തീയതി ചൊവ്വാഴ്ച ആലപ്പുഴ, കൊച്ചി, എറണാകുളം അങ്കമാലി, വരാപ്പുഴ, കോട്ടപ്പുറം, മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി രൂപതകളിലും, പതിനെട്ടാം തീയതി ബുധനാഴ്ച മലബാർ മേഖലയിലെ തലശ്ശേരി, കണ്ണൂർ, മാനന്തവാടി, സുൽത്താൻ ബത്തേരി, താമരശ്ശേരി, കോഴിക്കോട് രൂപതകളിലും ക്യാമ്പയിന്റെ അവസാന ദിവസമായ പത്തൊമ്പതാം തീയതി വ്യാഴാഴ്ച സുൽത്താൻപേട്ട്, പാലക്കാട്, ഇരിഞ്ഞാലക്കുട രൂപതകളിലും അവസാനം കേരള ചരിത്രത്തിൽ ആദ്യമായി നടക്കാൻ പോകുന്ന കേരള യൂത്ത് കോൺഫറൻസ് വേദിയൊരുക്കുന്ന തൃശ്ശൂർ രൂപതയിൽ വന്നെത്തുന്നു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, വൈസ് പ്രസിഡന്റുമാരായ ഡെലിൻ ഡേവിഡ്, ജിബിൻ ഗബ്രിയേൽ സെക്രട്ടറിമാരായ ഷിജോ നിലയ്ക്കാപ്പിള്ളി, ലിനറ്റ് വർഗീസ്, തുഷാര തോമസ്, സ്മിത ആന്റണി, ട്രഷറർ ലിനു ഡേവിഡ്, സംസ്ഥാന ഡയറക്ടർ ഫാ.സ്റ്റീഫൻ ചാലക്കര, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ റോസ് മെറിൻ തുടങ്ങിയവർ ക്യാമ്പയിന് നേതൃത്വം നൽകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26