വാഷിങ്ടണ്‍: അമേരിക്കയുടെ നികുതി വരുമാനത്തില്‍ ഇന്ത്യക്കാരുടെ പങ്കിനെ പ്രശംസിച്ച് യു.എസ് ജനപ്രതിനിധി സഭയില്‍ കോണ്‍ഗ്രസ് അംഗം നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരിക്കുകയാണ്. ജോര്‍ജിയയില്‍ നിന്നുള്ള ജനപ്രതിനിധി റിച്ച് മക്കോര്‍മിക് ആണ് സഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ ഇന്ത്യക്കാരെ വാനോളം പുകഴ്ത്തിയത്.
അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് ഇന്ത്യന്‍ വംശജര്‍ എങ്കിലും രാജ്യത്തിന്റെ നികുതി വരുമാനത്തിന്റെ ആറു ശതമാനം ഇവരുടെ പങ്കാണ് എന്നാണ് റിച്ച് മക്കോര്‍മിക് വെളിപ്പെടുത്തിയത്. മാത്രമല്ല അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജരെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു.
ഇന്ത്യന്‍ സമൂഹം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ഏറ്റവും മികച്ച പൗരന്മാരില്‍ ഇന്ത്യന്‍ വംശജരുമുണ്ട്. തന്റെ കമ്മ്യൂണിറ്റിയിലെ അഞ്ച് ഡോക്ടര്‍മാരില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നുള്ളയാളാണെന്നും ഇന്ത്യന്‍ വംശജര്‍ മഹത്തായ ദേശസ്നേഹികളും നല്ല പൗരന്മാരും നല്ല സുഹൃത്തുക്കളുമായി അദ്ദേഹം വിശേഷിപ്പിച്ചു.
ഇന്ത്യന്‍-അമേരിക്കക്കാര്‍ കഠിനാധ്വാനികളാണ്. മറ്റ് ആളുകള്‍ക്ക് ഉള്ളതുപോലെ വിഷാദരോഗം പോലുള്ള പ്രശ്നങ്ങള്‍ അവര്‍ക്കില്ല. കാരണം അവര്‍ ഏറ്റവും ഉല്‍പ്പാദനക്ഷമതയുള്ളവരും കുടുംബാധിഷ്ഠിത ജീവിതം നയിക്കുന്നവരുമാണ്.
ഇന്ത്യന്‍ അംബാസഡറുമായുള്ള കൂടിക്കാഴ്ചയ്ക്കായി താന്‍ കാത്തിരിക്കുകയാണ് എന്നും മക്കോര്‍മിക് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ട 54 കാരനായ റിച്ച് മക്കോര്‍മിക് ഒരു ഡോക്ടറാണ്.ഇടക്കാല തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബോബ് ക്രിസ്റ്റ്യനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.