നേരിടാന്‍ സൈന്യം സജ്ജം; ജമ്മു കാശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന നീക്കം സൈന്യം വച്ചു പൊറുപ്പിക്കില്ലെന്ന് കരസേനാ മേധാവി

നേരിടാന്‍ സൈന്യം സജ്ജം; ജമ്മു കാശ്മീരിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന നീക്കം സൈന്യം വച്ചു പൊറുപ്പിക്കില്ലെന്ന് കരസേനാ മേധാവി

ബംഗളൂരു: ഇന്ത്യന്‍ സൈന്യം എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും നേരിടാന്‍ സജ്ജമാണെന്ന് കരസേനമേധാവി ജനറല്‍ മനോജ് പാണ്ഡെ. ജമ്മു കാശ്മീരില്‍ സമാധാനം പുലരാതിരിക്കാന്‍ ശ്രമിക്കുന്ന ചില ദുഷ്ട ശക്തികളുണ്ട്. അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന സംഘങ്ങളെ നേരിടാന്‍ സൈന്യം ജാഗ്രതയോടെ തുടരുന്നുവെന്നും മനോജ് പാണ്ഡെ പറഞ്ഞു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍(എല്‍എസി) ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും

കരസേനാ മേധാവി വ്യക്തമാക്കി. ബംഗളൂരുവില്‍ വാര്‍ഷിക സൈനിക ദിന പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കാശ്മീരില്‍ ശ്രദ്ധ നേടാനായി മാത്രം ഒരു വിഭാഗം ആളുകളെ തിരഞ്ഞുപിടിച്ച് വധിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘങ്ങള്‍ ഉണ്ട്.

അത്തരം ഒരു നീക്കവും സൈന്യം വച്ച് പൊറുപ്പിക്കില്ല. സൈന്യത്തിന്റെ ഇടപെടലിലൂടെയാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനം പുനസ്ഥാപിച്ചത്. ചരിത്രത്തിലാദ്യമായി കരസേനാ ദിനം ഡല്‍ഹിക്ക് പുറത്ത് ആഘോഷിക്കാന്‍ തീരുമാനിച്ചത് വിവിധ ജന സമൂഹങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ്. ഇത് കരസേനയ്ക്ക് സുവര്‍ണവസരമാണെന്നും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.