കോട്ടയം: ഭക്ഷ്യവിഷബാധയേറ്റു കോട്ടയം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ സംക്രാന്തിയിലെ മലബാർ കുഴിമന്തി ഹോട്ടൽ ഉടമ അറസ്റ്റിലായി. കാസർകോട് കോയിപ്പടി കോടിയമ്മ കൊളറങ്ങള ലത്തീഫ് (37) ആണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നാലെ ഇയാൾ ഒളവിൽ പോയിരുന്നു.
ഇയാളെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ നടത്തുന്നതിനിടെ കർണാടകയിലെ ബെംഗളൂരുവിന് അടുത്ത് കമ്മനഹള്ളിയിൽ നിന്നാണ് പിടികൂടിയത്.
ഹോട്ടലിലെ പാചകക്കാരൻ സിറാജുദ്ദീൻ നേരത്തേ അറസ്റ്റിലായിരുന്നു. ഒളിവിൽ പോയ ഹോട്ടലിലെ ചീഫ് കുക്കായിരുന്നു സിറാജുദ്ദീൻ. സിറാജുദ്ദീനെ കാടാമ്പുഴയിൽ നിന്ന് ആയിരുന്നു പിടികൂടിയത്.
കഴിഞ്ഞ മാസം 28ന് ആണ് രശ്മി ഈ ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചത്. ഇതിന് പിന്നാലെ യുവതിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. അസ്വസ്ഥതയ്ക്കു പിന്നാലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച രശ്മി മരണപ്പെട്ടുകയായിരുന്നു. ഇതേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 21 പേർക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. പരാതിയിടെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഹോട്ടൽ അടപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.