ഗുണ്ടാബന്ധം; മംഗലാപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റും

ഗുണ്ടാബന്ധം; മംഗലാപുരം സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റും

തിരുവനന്തപുരം: മംഗലാപുരം പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റാന്‍ തീരുമാനം. ഗുണ്ടാ ബന്ധത്തെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്.

നേരത്തെ എസ്എച്ച്ഒ സജീഷിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊലിസുകാര്‍ക്കുള്‍പ്പെടെ ഗുണ്ടാ - മാഫിയ ബന്ധമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പിമാര്‍ക്കെതിരായ നടപടി ശുപാര്‍ശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നു തന്നെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കു നേരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചേക്കും. സംസ്ഥാനത്തെ 160 എസ്എച്ച്ഒമാര്‍ക്ക് സ്ഥലം മാറ്റമുണ്ടാകും. പ്രവര്‍ത്തന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാകും സ്ഥലം മാറ്റം.

പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.