'തല വെട്ടി മാറ്റിയാലും ആര്‍.എസ്.എസ് ഓഫീസില്‍ പോകില്ല; വരുണിന്റെ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ല': രാഹുല്‍ ഗാന്ധി

 'തല വെട്ടി മാറ്റിയാലും ആര്‍.എസ്.എസ് ഓഫീസില്‍ പോകില്ല; വരുണിന്റെ പ്രത്യയശാസ്ത്രത്തോട് യോജിപ്പില്ല':  രാഹുല്‍ ഗാന്ധി

ചണ്ഡീഗഢ്: ആര്‍.എസ്.എസിനെതിരെ തന്റെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തല വെട്ടി മാറ്റിയാലും ആര്‍.എസ്.എസ് ഓഫീസിലേക്ക് പോകില്ലെന്ന് പറഞ്ഞ രാഹുല്‍  ആര്‍.എസ്.എസ് നേതാക്കളുമായി ഒരു തരത്തിലുമുള്ള കൂടിക്കാഴ്ചയ്ക്കും തയാറല്ലെന്നും വ്യക്തമാക്കി.

ബി.ജെ.പി എംപിയും പിതൃ സഹോദര പുത്രനുമായ വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങള്‍ സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 'എനിക്ക് വരുണിനെ കാണാനും കെട്ടിപ്പിടിക്കാനും സാധിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തോട് പൊരുത്തപ്പെടാനാവില്ല'- രാഹുല്‍ പറഞ്ഞു.

തന്റെ കുടുംബത്തിന് ഒരു പ്രത്യയശാസ്ത്രമുണ്ട്. എന്നാല്‍ വരുണ്‍ മറ്റൊന്ന് സ്വീകരിച്ചു. തനിക്ക് ആ പ്രത്യയശാസ്ത്രം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര തുടരുന്നതിനിടെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്നങ്ങള്‍ മൂലം ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.