വിലക്കയറ്റത്തെ ചെറുക്കാന്‍ വിലപൂട്ടല്‍ പ്രഖ്യാപിച്ച് ലുലു

വിലക്കയറ്റത്തെ ചെറുക്കാന്‍ വിലപൂട്ടല്‍ പ്രഖ്യാപിച്ച് ലുലു

ദുബായ്: ആഗോളവിലക്കയറ്റത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ പ്രൈസ് ലോക്ക് ക്യാംപെയ്ന്‍ പ്രഖ്യാപിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. പുതിയ ഉല്‍പന്നങ്ങളും സൂപ്പർമാർക്കറ്റ് ഇനങ്ങളും ഉള്‍പ്പടെ എല്ലാ വിഭാഗങ്ങളിലുമായി 200ലധികം ഉള്‍പന്നങ്ങളുടെ വില മരവിപ്പിച്ചു.

ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ആഗോളവിലക്കയറ്റത്തില്‍ ആശ്വാസമാകുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ദുബായ് ഡയറക്ടർ എം എ സലീം പറഞ്ഞു. പ്രാദേശിക വിപണിയെ സന്തുലിതമാക്കാനും ജീവിത നിലവാരം നിലനിർത്തുന്നതിനുമാണ് വിതരണക്കാരുമായി ചേർന്നാണ് ഇത്തരത്തിലൊരു ക്യാംപെയ്ന്‍ ആസൂത്രണം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് ജീവിതച്ചെലവ് ആസൂത്രണം ചെയ്യാന്‍ ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ. 2023 അവസാനം വരെ ദൈനം ദിന ഉല്‍പന്നങ്ങളുടെ വില മരവിപ്പിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.