തീവ്രവാദത്തിനെതിരെ യുഎഇ കൂടുതല്‍ ശക്തിയാർജ്ജിച്ചു, ഡോ അന്‍വർ ഗർഗാഷ്

തീവ്രവാദത്തിനെതിരെ യുഎഇ കൂടുതല്‍ ശക്തിയാർജ്ജിച്ചു, ഡോ അന്‍വർ ഗർഗാഷ്

അബുദബി: തീവ്രവാദത്തിനെതിരെ യുഎഇ കൂടുതല്‍ ശക്തിയാർജ്ജിച്ചുവെന്ന് യുഎഇ രാഷ്ട്രപതിയുടെ നയതന്ത്ര ഉപദേഷ്ടാവ് ഡോ അന്‍വർ ഗർഗാഷ്. സിവിലിയന്‍ മേഖലകളില്‍ ഹൂതികള്‍ നടത്തിയ ആക്രമണം നടന്ന് ഒരു വർഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. രാജ്യത്തിന്‍റെ ആത്മവിശ്വാസം തകർക്കാനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഏത് ഭീഷണി നേരിടാനും ശക്തമാണ് യുഎഇയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ഭരണനേതൃത്വത്തിന്‍റെയും ജനങ്ങളുടെയും നിശ്ചയ ദാർഢ്യത്തില്‍ നേട്ടങ്ങള്‍ സ്വന്തമാക്കുകയാണ് രാജ്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരി 17 ന് നടന്ന തീവ്രവാദ ആക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള നേതാക്കള്‍ ആക്രമണത്തെ അപലപിച്ചിരുന്നു. യുഎഇ പ്രാദേശികവും ആഗോളതലത്തിലുമുളള പ്രധാനപ്പെട്ട വ്യാപാരകേന്ദ്രമാണ്. അര ട്രില്ല്യണ്‍ ഡോളർ കവിയുന്ന സമ്പദ് വ്യവസ്ഥയാണ്, നിക്ഷേപകരുടെ ഇഷ്ട ഇടമാണെന്നും ഡോ അന്‍വർ ഗർഗാഷ് പറഞ്ഞു.

സുരക്ഷ സംബന്ധിച്ച ആഗോള റിപ്പോർട്ടുകളിലും പഠനങ്ങളിലും രാജ്യം സ്ഥിരമായി ഒന്നാം സ്ഥാനത്താണ്.യുവാക്കൾക്ക് ജീവിക്കാനും ജോലി ചെയ്യാനും അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കാനുമുള്ള ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണ് യുഎഇയെന്നും അദ്ദേഹം പറഞ്ഞു.ഭാവിയിലേക്കുളള ഭരണനേതൃത്വത്തിന്‍റെ കാഴ്ചപ്പാട് പ്രബുദ്ധമാണെന്നും ‍ഡോ അന്‍വർ ഗ‍ർഗാഷ് വിലയിരുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.