സ്‌കൂള്‍ കലോത്സവത്തിന് മാംസം വിളമ്പിയാല്‍ കോഴിയിറച്ചി സൗജന്യമായി നല്‍കുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി

സ്‌കൂള്‍ കലോത്സവത്തിന് മാംസം വിളമ്പിയാല്‍ കോഴിയിറച്ചി സൗജന്യമായി നല്‍കുമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ട്രേഡേഴ്‌സ് സമിതി

തൃശൂർ: അടുത്ത സ്‌കൂൾ കലോത്സവത്തിന് മാംസഭക്ഷണം വിളമ്പുകയാണെങ്കിൽ ആവശ്യമായ കോഴിയിറച്ചി സൗജന്യമായി നൽകുമെന്ന വാഗ്ദാനവുമായി പൗൾട്രി ഫാർമേഴ്‌സ് ട്രേഡേഴ്‌സ് സമിതി. സംസ്ഥാനത്ത് എവിടെ കലോത്സവം നടന്നാലും ഇറച്ചി എത്തിക്കാൻ സന്നദ്ധമാണെന്ന് സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ടി.എസ്. പ്രമോദ് എന്നിവർ പറഞ്ഞു.

അടുത്ത സ്കൂൾ കലോത്സവം മുതൽ നോൺവെജ് ഭക്ഷണം നൽകുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞതിന് പിന്നാലെയാണ് സമിതിയുടെ ഈ പ്രതികരണം. കായിക മേളയ്ക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഭക്ഷണവും കൊടുക്കുന്നുണ്ട്. സർക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പൗൾട്രി ഫാർമേഴ്സ് ട്രേഡേഴ്സ് സമിതി ഇറച്ചി സന്നദ്ധത അറിയിച്ചത്.

കലോത്സവ ഭക്ഷണശാലയിൽ നോൺ വെജ് ആഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. എന്നാൽ ചർച്ചകളിലൂടെ മാത്രമേ ഇതിൽ തീരുമാനം എടുക്കാൻ കഴിയു. നോൺ വെജ് നൽകുന്നതിനെ കുറിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.