പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൽ ഭിന്നത: മന്ത്രി സുവേന്ദു അധികാരി രാജിവച്ചു

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിൽ ഭിന്നത: മന്ത്രി സുവേന്ദു അധികാരി രാജിവച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതോടെ സംസ്ഥാന ഗതാഗതമന്ത്രി സുവേന്ദു അധികാരി രാജിവച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമതാ ബാനര്‍ജിയുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി. നേതൃത്വവുമായി യോജിച്ചുപോകാനില്ലെന്ന നിലപാട് പരസ്യമായി സ്വീകിരിച്ച അദ്ദേഹം മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് അടക്കം വിട്ടുനിന്നിരുന്നു.

ബംഗാളില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സുവേന്ദു അധികാരി. പാര്‍ട്ടിയിലെ കലഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ബി ജെ പി യിൽ ചേരും എന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെങ്കിലും സുവേന്ദു പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.