റിപ്പബ്ലിക് ദിനം: ജമ്മു കാശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

 റിപ്പബ്ലിക് ദിനം: ജമ്മു കാശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി:റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ജമ്മു കാശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐഎസ് അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് നാല് തീവ്രവാദ ലോഞ്ച് പാഡുകള്‍ സജീവമാക്കിയതായി സൂചന.

മസ്രൂര്‍ ബഡാ ഭായ്, ചപ്രാല്‍, ലൂണി, ഷകര്‍ഗഡ് എന്നീ തീവ്രവാദ ലോഞ്ച് പാഡുകള്‍ സജീവമാക്കിയാതായാണ് സൂചന. ഈ ലോഞ്ച് പാഡുകളില്‍ ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയുടെ തീവ്രവാദികള്‍ ഒത്തുകൂടുന്നതായാണ് റിപ്പോര്‍ട്ട്.

മേഖലയില്‍ ഭീകരാക്രമണം ഉണ്ടാകാതിരിക്കാന്‍ സൈന്യം അതീവ ജാഗ്രതയിലാണ്. അതിര്‍ത്തിയിലേക്ക് നുഴഞ്ഞു കയറാന്‍ പാക്കിസ്ഥാന്‍ റേഞ്ചര്‍മാര്‍ ഈ ഭീകരരെ സഹായിക്കുന്നുണ്ട്. നിലവില്‍ 50ല്‍ അധികം തീവ്രവാദികള്‍ ഈ ലോഞ്ച് പാഡിലുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

2022 ഡിസംബറില്‍, പാകിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ നിര്‍മ്മിച്ച ലോഞ്ച് പാഡില്‍ ലഷ്‌കര്‍, ഐഎസ്‌ഐ ഭീകരര്‍ എന്നിവരുമായി പാകിസ്ഥാന്‍ ഐഎസ്‌ഐ ഒരു കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ അതിര്‍ത്തികളിലേക്കുള്ള പുതിയ നുഴഞ്ഞുകയറ്റ പാതകള്‍ കണ്ടെത്തുന്നതിനും ഡ്രോണുകളില്‍ നിന്ന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനുമാണ് യോഗം ചേര്‍ന്നത്.

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ ബുദ്ഗാം ജില്ലയില്‍ കോടതി സമുച്ചയത്തിന് സമീപം രണ്ട് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു. കൊല്ലപ്പെട്ട ഭീകരര്‍ പുല്‍വാമ ജില്ലയില്‍ നിന്നുള്ള അര്‍ബാസ് മിര്‍, ഷാഹിദ് ഷെയ്ഖ് എന്നിവരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.