ആറു മാസത്തിലധികമായി രാജ്യത്ത് ഇല്ലാത്ത വിദേശികൾ ഉടൻ തിരിച്ചെത്തണമെന്ന് കുവൈറ്റ്

ആറു മാസത്തിലധികമായി രാജ്യത്ത് ഇല്ലാത്ത വിദേശികൾ ഉടൻ തിരിച്ചെത്തണമെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: ആറ് മാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിയുന്ന, കുവൈറ്റ് വിസയുളളവർ ജനുവരി 31 നകം തിരിച്ചെത്തണമെന്ന് നിർദ്ദേശം. തിരിച്ചെത്താത്തവരുടെ വിസ ഫെബ്രുവരി 1 മുതല്‍ സ്വമേധയാ റദ്ദാകുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസ വിഭാഗം അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഫവാസ് അല്‍ മഷാന്‍ അറിയിച്ചു. അതേസമയം വിദേശത്ത് നിന്ന് വിസ പുതുക്കാനുളള സൗകര്യവും നിർത്തലാക്കും.

സമയപരിധിക്കുളളില്‍ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ വീണ്ടും പുതിയ വിസ എടുക്കേണ്ടിവരും. 6 മാസത്തില്‍ കൂടുതലായി രാജ്യത്തിന് പുറത്തു കഴിയുന്ന ജീവിത പങ്കാളി, മക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവരോട് തിരിച്ചെത്താന്‍ ആവശ്യപ്പെട്ട് 'കുടുംബത്തോടൊപ്പം ചേരൂ' എന്ന പ്രമേയത്തില്‍ ബോധവല്‍ക്കരണ കാമ്പയിനും അധികൃതര്‍ നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.