ക്രെഡിറ്റ് കാർഡ് വഴി വിമാനടിക്കറ്റെടുക്കുന്നവർ കാർഡ് കയ്യിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ക്രെഡിറ്റ് കാർഡ് വഴി വിമാനടിക്കറ്റെടുക്കുന്നവർ കാർഡ് കയ്യിൽ കരുതണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്

ദുബായ്: ക്രെഡിറ്റ് കാര്‍ഡ് വഴി ടിക്കറ്റെടുക്കുന്നവര്‍ വിമാനത്തവളത്തിലെത്തുമ്പോൾ ക്രെഡിറ്റ് കാര്‍ഡ് കൈയില്‍ കരുതണമെന്ന് എയര്‍ഇന്ത്യ എക്സ്പ്രസ്. കാര്‍ഡില്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് കരുതണമെന്നും അറിയിപ്പിൽ പറയുന്നു. മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുത്തതെങ്കില്‍ സാക്ഷ്യപത്രവും കൈയില്‍ കരുതണം. നേരത്തെയും ഇത്തരത്തിലുളള നിർദ്ദേശം കമ്പനി നല്‍കിയിരുന്നു. മറ്റൊരാളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

നിലവില്‍ എയർ ഇന്ത്യ എക്സ്പ്രസ് ആണ് നിർബന്ധമായും ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അറിയിച്ചിട്ടുളളത്. മറ്റ് എയര്‍ലൈനുകളുടെയും നയം ഇതുതന്നെയാണെങ്കിലും പരിശോധന കർശനമല്ല. എന്നാല്‍ ചെക്ക് ഇന്‍ സമയത്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടിവരും. റാന്‍ഡം പരിശോധനയും ഉണ്ടാകും. അതേസമയം, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.