കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുന്‍ മന്ത്രി മന്‍പ്രീത് സിങ് ബാദല്‍ ബിജെപിയിലേക്ക്

കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; മുന്‍ മന്ത്രി മന്‍പ്രീത് സിങ് ബാദല്‍ ബിജെപിയിലേക്ക്

അമൃതസര്‍: ഭാരത് ജോഡോ യാത്ര സമാപനത്തിലേക്ക് അടുക്കുമ്പോള്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍പ്രീത് സിങ് ബാദല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു.

മന്‍പ്രീത് ബിജെപിയിലേക്ക് ചേരുമെന്നാണ് സൂചനകള്‍. രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തിലാണ് കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന് മന്‍പ്രീത് സിങ് ബാദല്‍ അറിയിച്ചത്.

ഏഴ് വര്‍ഷം മുമ്പ് വലിയ പ്രതീക്ഷയോടെയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് പഞ്ചാബിനെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചതെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പഞ്ചാബിനോടുള്ള നയങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് വ്യക്തമാക്കിയാണ് രാജിപ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.