നടിയെ ആക്രമിച്ച കേസ്: സർക്കാർ സുപ്രീം കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസ്: സർക്കാർ സുപ്രീം കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. വിചാരണ കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്. വിചാരണ കോടതിക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍ തെളിയിക്കാന്‍ പുതിയ തെളിവുകള്‍ അടക്കം ഹാജരാക്കാന്‍ സാധിച്ചാല്‍ ഹര്‍ജി നിലനില്‍ക്കും. മുതിര്‍ന്ന അഭിഭാഷകര്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഹെെക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകും. ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ തന്നെയായിരിക്കും പ്രധാനമായും സുപ്രീംകോടതിയിലും സര്‍ക്കാര്‍ അറിയിക്കുക. ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്നാണ് സര്‍ക്കാര്‍ ഹെെക്കോടതിയെ അറിയിക്കുക.

2013-ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങള്‍ക്കനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും മറ്റൊരു പ്രധാനപ്പെട്ട വാദം. അതേസമയം,ഹൈക്കോടതി വിധി വന്നതോടെ വിചാരണക്കോടതി നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വേഗത്തില്‍ വിചാരണയുമായി മുന്നോട്ടുപോകാനാണ് വിചാരണകോടതിയുടെ ശ്രമം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.